ദുബായ്: കറുകുറ്റി എസ്. സി. എം. എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ യു. എ. ഇ - ലെ പൂർവ്വവിദ്യാർത്ഥി സംഘടന, അസറ്റ് യു എ ഇ സംഘടിപ്പിക്കുന്ന വാർഷികാഘോഷം, അസറ്റ് പൂക്കാലം 2024 നവംബർ 10 -ന് ഞായറാഴ്ച ദുബായ്, മുഹൈസ്‌നയിലെ എത്തിസലാത് അക്കാഡമിയിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെ നടത്തപ്പെടുന്ന പരിപാടിയിൽ കോളജ് പൂർവ്വവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് അസറ്റ് പ്രസിഡന്റ് ഡിജോ മാത്യു, സെക്രട്ടറി ജാബിർ യു എ, ട്രഷറർ ഹഫീസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് നാഷിയ മിന്ഹാജ്, സംഘാടകസമിതി കൺവീനർ തരാനാ യൂനിസ് എന്നിവർ അറിയിച്ചു. പരിപാടിയിൽ എസ്. സി. എം. എസ് ഗ്രൂപ്പ് ഡയറക്‌ടേഴ്‌സായ ഡോ: രാധ തേവന്നൂർ, ഡോ: ഇന്ദു നായർ, ഡെപ്യൂട്ടി ഡയറക്ടർ പ്രതീക് നായർ, പ്രിൻസിപ്പാൾ ഡോ: അനിത ജി. പിള്ള, അസ്സോസിയേറ്റ് പ്രൊഫസർ ഡോ: സിന്ധ്യ നമ്പ്യാർ, അസിസ്റ്റന്റ് പ്രൊഫസർ ജോസ് ഡിക്കോത്ത, അക്കാഫ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കായി 055 7991607 എന്ന നമ്പറിൽ ബന്ധപ്പെടുക.
അസ്സറ്റ് പൂക്കാലം 2024
അസറ്റ് പൂക്കാലം 2024 നവംബർ 10 -ന് ഞായറാഴ്ച ദുബായ്, മുഹൈസ്‌നയിലെ എത്തിസലാത് അക്കാഡമിയിൽ വച്ച് നടത്തപ്പെടുന്നു
New Update