/kalakaumudi/media/media_files/2026/01/05/edf-2026-01-05-12-29-29.jpeg)
മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസികൾക്കിടയിലെ പ്രമുഖ ഫിഷിംഗ് കൂട്ടായ്മയായ ബഹ്‌റൈൻ മല്ലു ആംഗ്ലേഴ്‌സ് (BMA) അഞ്ചാം വാർഷികം ആഘോഷിച്ചു. ബഹ്‌റൈൻ കലവറ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ, രണ്ട് മാസത്തോളമായി നീണ്ടുനിന്ന വാശിയേറിയ ഫിഷിംഗ് ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.
വാശിയേറിയ പോരാട്ടം, ലക്ഷം രൂപയുടെ സമ്മാനങ്ങൾ ടൂർണമെന്റിലുടനീളം കണ്ടത് ആവേശകരമായ പ്രകടനങ്ങളായിരുന്നു. വിജയികൾക്കായി ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും മറ്റ് ആകർഷകമായ സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്.
ലൂർ ഫിഷിംഗ് (Lure Fishing): 10.740 കിലോ ഗ്രാം തൂക്കമുള്ള കിംഗ്ഫിഷിനെ പിടികൂടിയ അജീഷ് ഒന്നാം സമ്മാനത്തിന് അർഹനായി. 9.435 കിലോയുള്ള കിംഗ്ഫിഷ് പിടിച്ച ഉണ്ണി രണ്ടാം സ്ഥാനവും, 6.780 കിലോയുള്ള ക്വീൻ ഫിഷ് പിടിച്ച ജോൺ മൂന്നാം സ്ഥാനവും നേടി.
ബൈറ്റ് ഫിഷിംഗ് (Bait Fishing): 6.080 കിലോയുള്ള ക്വീൻ ഫിഷ് പിടിച്ച ദീപു ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒറ്റ ദിവസം കൊണ്ട് 146 മീനുകളെ പിടികൂടി വിസ്മയിപ്പിച്ച ബെന്നി രണ്ടാം സ്ഥാനത്തെത്തി.
മറ്റ് വിജയികൾ: ഷാർക്കുകളെ പിടിച്ച വിഷ്ണു, രതീഷ് എന്നിവരും പ്രത്യേക പുരസ്‌കാരങ്ങൾ നേടി. സഞ്ജയ്, വിശാൽ എന്നിവർ ജൂനിയർ ആംഗ്ലർ വിഭാഗത്തിലും വിജിഷ ലേഡി ആംഗ്ലർ വിഭാഗത്തിലും വിജയികളായി. കൂടാതെ വിവിധ ആഴ്ചകളിൽ മികവ് പുലർത്തിയ എട്ടുപേർക്ക് വീക്കിലി പ്രൈസുകളും നൽകി.
സാംസ്കാരിക വിരുന്ന് പ്രോഗ്രാം കോഡിനേറ്റർ സുനിൽ ലീയോ സ്വാഗതം ആശംസിച്ച ചടങ്ങ് ശ്രീ ഫ്രാൻസിസ് കൈതാരത്ത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇ.വി. രാജീവൻ, മുഹമ്മദ് അലി, സുരേഷ് മണ്ടോടി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ബി.എം.എ അഡ്മിൻമാരായ സുനിൽ ലീയോ, നന്ദകുമാർ, ഉണ്ണി, അജീഷ്, വിജിലേഷ്, സുരേഷ്, ശ്രീജിത്ത്, മനോജ്, ഷിബു എന്നിവർ ചേർന്നാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും 'റബർബാൻഡ് ഓർക്കസ്ട്ര' അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി.
വിനോദത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും വെറുമൊരു വിനോദ കൂട്ടായ്മ എന്നതിലുപരി, ബഹ്‌റൈനിലെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലും ബി.എം.എ സജീവമാണ്. ഫിഷിംഗ് റോഡും റീലും ഉപയോഗിച്ചുള്ള ശാസ്ത്രീയമായ മീൻപിടുത്തം അറിയാത്തവർക്കായി പരിശീലന പരിപാടികളും ഈ കൂട്ടായ്മ നടത്തിവരുന്നുണ്ട്.
റിപ്പോർട്ട്: റഫീഖ് അബ്ബാസ്, ബഹ്‌റൈൻ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
