/kalakaumudi/media/media_files/2025/12/29/yuth-2025-12-29-17-30-43.jpeg)
റഫീഖ് അബ്ബാസ് ബഹ്‌റൈൻ
മനാമ: പുതുവർഷത്തോടനുബന്ധിച്ച് അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ജനുവരി ഒന്ന് ബുധനാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുക.
എല്ലാ വർഷവും ഇംഗ്ലീഷ് പുതുവർഷാരംഭമായ ജനുവരി ഒന്നിനും, ഹിജറി വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെൻ്റർ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരാറുണ്ട്. മാനുഷിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈ ഉദ്യമത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
രജിസ്റ്റർ ചെയ്യേണ്ട വിധം: രക്തദാനത്തിന് തയ്യാറുള്ളവർ താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്:
39223848
33102646
39545672
രക്തദാനം വഴി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ അൽഫുർഖാൻ വോളൻ്റിയർമാർ ക്യാമ്പിൽ സജീവമായി ഉണ്ടാകുമെന്നും സെൻ്റർ ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
