/kalakaumudi/media/media_files/2025/06/29/onam-uae-2025-06-29-09-58-10.jpeg)
യുഎഇയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ഗുരു വിചാരധാര അതിവിപുലമായി ഓണം ഗുരു ജയന്തി ആഘോഷങ്ങള്‍ നടത്തുന്നു. 2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച ഷാര്‍ജ ലുലു സെന്‍ട്രല്‍ മാളില്‍ വച്ച് അതിവിപുലമായി ഓണാഘോഷവും ഒരു ദിവസം നീളുന്ന കലാപരിപാടികളും അതിഗംഭീരമായി നടത്തപ്പെടുന്നു.
ഷാര്‍ജ സെന്‍ട്രല്‍ മാള്‍ ലുലുവില്‍ സെപ്റ്റംബര്‍ ഏഴാം തീയതി രാവിലെ 7 മണിക്ക് ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുരുപൂജയോടെ സമാരംഭിക്കുകയും അത്തപ്പൂക്കളവും പിന്നീട് ഗുരു വിചാരധാരയിലെ പ്രമുഖ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും ഓണസദ്യയും ചെണ്ടമേളവും വിവിധ കലാപരിപാടികളും , വൈകുന്നേരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വിധുപ്രതാപിന്റെയും പ്രമുഖ ചലച്ചിത്രതാരം രമ്യ നമ്പീശന്റെയും നേതൃത്വത്തില്‍ നടക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും സംഘടിപ്പിക്കുന്നു.
യുഎഇയിലെ പ്രമുഖ വ്യവസായിയും ഗുരുവിചാരധാരയുടെ മുഖ്യരക്ഷാധികാരിയുമായ എന്‍ മുരളീധര പണിക്കര്‍ ഗുരു വിചാരധാരയുടെ പ്രസിഡന്റ് ശ്രീ പി ജി രാജേന്ദ്രന്റെ കൈയില്‍ നിന്നും സ്വീകരിച്ചുകൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു .പ്രസ്തുത ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ ഒ പി വിശ്വംഭരനും ട്രഷറര്‍ പ്രഭാകരന്‍ പയ്യന്നൂരും ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ശ്യാം പി പ്രഭുവും കൗമുദി ചാനല്‍ റീജണല്‍ മാനേജര്‍ ശ്രീ ബിനു മനോഹറും ജോയിന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ വിജയകുമാര്‍, ദിവ്യാ മണി, കെ.ബി. ദേവരാജന്‍ , സി.പി.മോഹന്‍ ,വിജയകുമാര്‍ ഐ.ജെ കെ , മണി മീത്തല്‍ , വനിതാ ഭാരവാഹികളായ വന്ദനാ മോഹന്‍ ,ലളിതാ വിശ്വംഭരന്‍ ഉള്‍പ്പെടെ ഗുരു വിചാരധാരയുടെ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിക്കപ്പെട്ടത് അതിവിപുലമായ ഗുരു ജയന്തി ഓണാഘോഷങ്ങളുടെ ഭാഗമായി 101 അംഗ സ്വാഗത സംഘം രൂപീകരിക്കുകയും ജനറല്‍ കണ്‍വീനര്‍ ശ്രീ ഓപി വിശ്വംഭരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.