കുവൈത്തിൽ ക്രിസ്മസ് - പുതുവത്സര സൗഹൃദ സംഗമം സംഘടിപ്പിച്ചു

സൗഹൃദ വേദി പ്രസിഡന്റ് അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് ഫൈസൽ മഞ്ചേരി സൗഹൃദ സന്ദേശം നൽകി. അകറ്റി നിർത്തലിന്റെ രാഷ്ട്രീയം വിളയാടുന്ന ഈ കാലഘട്ടത്തിൽ പരസ്പരം ചേർത്ത് നിർത്തുന്ന ഇത്തരം ഇരിപ്പിടങ്ങളുടെ അനിവാര്യതയെ

author-image
Ashraf Kalathode
Updated On
New Update
2780783-untitled-1

കുവൈത്ത് സിറ്റി: സൗഹൃദ വേദിയുടെ കീഴിൽ കൃസ്തുമസ് പുതുവത്സര സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സൗഹൃദ വേദി പ്രസിഡന്റ് അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് ഫൈസൽ മഞ്ചേരി സൗഹൃദ സന്ദേശം നൽകി. അകറ്റി നിർത്തലിന്റെ രാഷ്ട്രീയം വിളയാടുന്ന ഈ കാലഘട്ടത്തിൽ പരസ്പരം ചേർത്ത് നിർത്തുന്ന ഇത്തരം ഇരിപ്പിടങ്ങളുടെ അനിവാര്യതയെ അദ്ദേഹം എടുത്തു പറഞ്ഞു.

ശ്രീ യൂസുഫ് കണിയാപുരം സ്വാഗതം ആശംസിച്ചു. ശ്രീ:അനിയൻ കുഞ്ഞ് പാപ്പച്ചൻ, ജയകുമാർ, ഷാജു എന്നിവർ ആശംസകൾ നേർന്നു.  വിനോദ് കുമാർ, ഷാജു വാണിയംപാറ, ഉമർ ഫാറൂഖ് എന്നിവർ കവിതകളും ഗാനാലാപനങ്ങളും നടത്തി.
നൗഫൽ കെ എം നന്ദി പ്രകാശിപ്പിച്ചു

christmas celebration