ലിംഗമാറ്റം നടത്തി പൗരത്വ തട്ടിപ്പ്: കുവൈത്തിൽ വൻ ക്രമക്കേട് പുറത്ത്; 63 പേരുടെ പൗരത്വം റദ്ദാക്കി

1971-ൽ ഒരു കുവൈത്ത് പൗരൻ തന്റെ പൗരത്വ ഫയലിൽ നിലവിലില്ലാത്ത രണ്ട് പെൺമക്കളെ (Ghost Daughters) ചേർത്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇവർക്ക് വിദ്യാഭ്യാസ രേഖകളോ രാജ്യം വിട്ടുപോയതിനോ തിരിച്ചുവന്നതിനോ ഉള്ള യാത്രാ രേഖകളോ ഉണ്ടായിരുന്നില്ല.

author-image
Ashraf Kalathode
New Update
111681

Arab Times

കുവൈത്ത് സിറ്റി: പതിറ്റാണ്ടുകൾ നീണ്ടുനിന്ന വിചിത്രവും സങ്കീർണ്ണവുമായ പൗരത്വ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജ വ്യക്തികളെ സൃഷ്ടിച്ചും ലിംഗമാറ്റം രേഖകളിൽ വരുത്തിയും നടത്തിയ വൻ തട്ടിപ്പാണ് സുപ്രീം കമ്മിറ്റി ഫോർ സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് തട്ടിപ്പുകാരുൾപ്പെടെ 63 പേരുടെ പൗരത്വം അധികൃതർ റദ്ദാക്കി.

1971-ൽ ഒരു കുവൈത്ത് പൗരൻ തന്റെ പൗരത്വ ഫയലിൽ നിലവിലില്ലാത്ത രണ്ട് പെൺമക്കളെ (Ghost Daughters) ചേർത്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇവർക്ക് വിദ്യാഭ്യാസ രേഖകളോ രാജ്യം വിട്ടുപോയതിനോ തിരിച്ചുവന്നതിനോ ഉള്ള യാത്രാ രേഖകളോ ഉണ്ടായിരുന്നില്ല. ഈ വ്യാജ പേരുകൾ ഉപയോഗിച്ച് വർഷങ്ങളോളം സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയായിരുന്നു.

1998-ൽ ഈ തട്ടിപ്പ് കൂടുതൽ സങ്കീർണ്ണമായി. ഫയലിലുള്ള 'നൂറ' എന്ന വ്യാജ പെൺകുട്ടിയുടെ പേര് 'നൂർ' എന്നാക്കി മാറ്റി പുരുഷ വ്യക്തിത്വത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകി. ജനന സർട്ടിഫിക്കറ്റിലും പൗരത്വ രേഖകളിലും തിരുത്തലുകൾ വരുത്തിയാണ് ഈ ലിംഗമാറ്റം നടത്തിയത്. പൗരത്വ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ ക്രമക്കേടുകൾ നടന്നതെന്നാണ് സൂചന.

ഒരു ഗൾഫ് രാജ്യത്തെ പൗരനാണെന്ന് അവകാശപ്പെട്ട് പൗരത്വത്തിന് ശ്രമിച്ച വ്യക്തിയുടെ വിരലടയാളവും ഡിഎൻഎ (DNA) പരിശോധനയുമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഡിഎൻഎ പരിശോധനയിൽ ഇയാൾ പൗരത്വ ഫയലിലുള്ള വ്യക്തിയുമായി രക്തബന്ധമില്ലാത്തയാളാണെന്ന് തെളിഞ്ഞു. സമാനമായ രീതിയിൽ മറ്റൊരു വ്യാജ പെൺകുട്ടിയുടെ പേരും കോടതി ഉത്തരവിലൂടെ പുരുഷനാക്കി മാറ്റി പൗരത്വം നേടാൻ ശ്രമം നടന്നിരുന്നു. ഇതും ഡിഎൻഎ പരിശോധനയിലൂടെ അധികൃതർ പൊളിച്ചു.

ഇതോടെ 63 പേർ പുറത്തായി, തട്ടിപ്പിലൂടെ പൗരത്വം നേടിയവരും അവരുടെ ആശ്രിതരുമുൾപ്പെടെ 63 പേരെയാണ് പൗരത്വ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇവരുടെ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി ജുഡീഷ്യറിക്ക് കൈമാറി. പൗരത്വ രേഖകളിലെ സുതാര്യത ഉറപ്പാക്കാൻ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

citizenship