സഹാനുഭൂതിയും കാരുണ്യവുമായിരിക്കണം ദേശീയതയുടെ അടയാളം

എല്ലാവരേയും ഒന്നായി കാണുകയും മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും പകരുന്നതിലൂടെയായിരിക്കണം നമ്മുടെ ദേശീയത പ്രകടിപ്പിക്കേണ്ടത്

author-image
Rajesh T L
New Update
kk

ദുബായ് :എല്ലാവരേയും ഒന്നായി കാണുകയും മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും പകരുന്നതിലൂടെയായിരിക്കണം നമ്മുടെ ദേശീയത പ്രകടിപ്പിക്കേണ്ടതെന്നു എഴുപത്തിയാറാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി എസ്.എച് .ആർ.ഫൗണ്ടേഷൻ യു.എ.ഇ.ചാപ്റ്റർ  കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എസ്.എച്.ആർ.ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാൻ നൗഷാദ് തോട്ടുംകര അഭിപ്രായപ്പെട്ടു.ചാപ്റ്റർ യു.എ.ഇ. പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത യോഗത്തിൽ സെക്രട്ടറി അഡ്വ:നജുമുദീൻ ആമുഖ പ്രസംഗം നടത്തി.ജീവകാരുണ്യ പ്രവർത്തി മാനവികതയുടെ പൂർത്തീകരണമാന്നെന്ന"വിഷയത്തെ അധികരിച്ച്  മുഖ്യാഥിതി ബഷീർ വടകര പ്രഭാഷണം നടത്തി.  ജോയിൻറ് സെക്രട്ടറി മനോഹരൻ ജനാർദ്ദനൻ ആചാരി റിപ്പബ്ലിക്ക് ദിന സന്ദേശവും ചലച്ചിത്ര പ്രവർത്തകൻ അനസ് സൈനുദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

നാട്ടിൽ നിന്നും എത്തിച്ചേർന്ന എസ്.എച് .ആർ. ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുംകരക്ക് പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്നേഹോപഹാരം നൽകി ആദരിച്ചു.പുതിയ ഭാരവാഹികളായി എം.ഷാഹുൽ ഹമീദ് (പ്രസിഡന്റ്),അഡ്വ:നജുമുദീൻ (സെക്രട്ടറി),സബീന അൻവർ (ട്രഷറർ), രാജേഷ് ചേരാവള്ളി,നജീബ് അലിയാർ (വൈസ് പ്രസിഡന്റ് മാർ), മനോഹരൻ ജനാർദ്ദനൻ ആചാരി,നിസാം കിളിമാനൂർ (ജോയിന്റ് സെക്രട്ടറിമാർ),മനോജ് മനാമ (ജോയിന്റ് ട്രഷറർ) എന്നിവർ ഉൾപ്പെടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.യോഗ പരിപാടികൾക്ക് ആസിഫ് മിർസ, അനസ് സൈനുദീൻ, സുരേഷ് പാലക്കാട്,സലിം കായംകുളം,എ.ആർ.നിസാമുദീൻ,സായിദ് മനോജ്,മുഹമ്മദാലി,മനോജ് കൂട്ടിക്കൽ,നസീം കല്ലമ്പലം,നൗഫൽ നാസർ കൊല്ലം,റഫീഖ് എന്നിവർ നേതൃത്വം നൽകി. അഡ്വ:നജുമുദീൻ സ്വാഗതവും നിസാം കിളിമാനൂർ നന്ദിയും രേഖപ്പെടുത്തി.

dubai gulf news national dubai city