സിപിഐ(എം) അഖിലേന്ത്യ ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ മാസ് അനുശോചിച്ചു. അനുശോചന യോഗത്തില്‍ കെടി ജലീല്‍ എംഎല്‍എ, മാസ് സ്ഥാപക പ്രസിഡന്റ് ടികെ അബ്ദുല്‍ ഹമീദ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസ്സാര്‍ തളങ്കര, ട്രെഷറര്‍ ഷാജി ജോണ്‍, ഇന്‍കാസ് യുഎഇ പ്രസിഡന്റ് സുനില്‍ അസീസ്, യുവകലാസാഹിതി ഷാര്‍ജ പ്രസിഡന്റ് പദ്മകുമാര്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി ഡയസ് ഇടിക്കുള , ഐഎംസിസി പ്രതിനിധി അനീഷ് , ഐഎസ്സി അജ്മാന്‍ പ്രസിഡന്റ് ഗിരീഷ് മറ്റു വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യുണിറ്റി ഹാളില്‍ നടത്തിയ യോഗത്തില്‍ മാസ് പ്രസിഡന്റ് അജിതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ആക്ടിങ് ജനറല്‍ സെക്രട്ടറി ഷമീര്‍ ആമുഖ പ്രസംഗം നടത്തി.