സമൂഹത്തിലെ സാംസ്കാരിക അപചയം യുവാക്കളിൽ ലഹരി ഉപയോഗത്തിന് കാരണമായി

സാംസ്കാരിക അപചയവും മൂല്യത്തകർച്ചയും സമൂഹത്തിൽ അക്രമവും ലഹരി ഉപയോഗത്തിന്റെ തോതും വർധിപ്പിച്ചതായി എസ്.എച്.ആർ. യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് പറഞ്ഞു

author-image
Rajesh T L
New Update
mm

യുഎഇ :അജ്മാൻ - സാംസ്കാരിക അപചയവും മൂല്യത്തകർച്ചയും സമൂഹത്തി അക്രമവും ലഹരി ഉപയോഗത്തിന്റെ തോതും വർധിപ്പിച്ചതായി എസ്.എച്.ആർ. യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് പറഞ്ഞു. ജീവകാരുണ്യ സംഘടനയായ എസ്. എച്.ആർ. അജ്‌മാൻ-ഉമ്മുൽ ഖുവൈൻ എമിരേറ്റ്സ് ഇഫ്‌താർ സംഗമത്തിൽ സെക്രട്ടറി അഡ്വ:നജുമുദീൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബഷീർ വടകര റമദാൻ സന്ദേശം നൽകി.

മയക്കു മരുന്നിനെതിരെ കേരളത്തിൽ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാകാൻ തീരുമാനിച്ച യോഗത്തിൽ സബീന, രാജേഷ്, ഡോ: സുരേഷ്, മനോജ് കൂട്ടിക്കൽ, ആസിഫ് മിർസ, ഷെബീർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മനോജ് മനാമ (പ്രസിഡന്റ്), മധുകുമാർ (സെക്രട്ടറി), ഡെറിക് വില്യം (ട്രഷറർ), ഡോ: സുരേഷ്, ലിൻസി ഡെറിക് (വൈസ് പ്രസിഡന്റ് മാർ), ഷെബീർ, സനീജ് (ജോയിന്റ് സെക്രെട്ടറിമാർ), ജഗദീഷ്(ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഷംല ആസിഫ്, ശോഭിത ടീച്ചർ, സീനത്ത് ടീച്ചർ, മുസ്‌ലിംഖാൻ, സായിദ് മനോജ് എന്നിവർ ഇഫ്‌താർ മീറ്റിനു നേതൃത്വം നൽകി.

gulf news