മൂന്നാം നിലയില്‍ നിന്ന് മൂന്ന് വയസ്സുകാരിയെ തള്ളിയിട്ടു; പ്രതിയെ തിരഞ്ഞ് പോലീസ്

കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് കാണിച്ച് അല്‍ സബാ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പൊലീസിന് നൽകിയിട്ടുണ്ട്. 

author-image
Vishnupriya
New Update
crime 2

കുവൈത്ത്‌സിറ്റി: മൂന്നാം നിലയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളി മൂന്ന് വയസ്സുകാരിയെ തള്ളിയിട്ടെന്ന് പരാതി. ദോഹ ഏരിയയിലെ പൗരനായ ഗാര്‍ഹിക തൊഴിലാളി കുട്ടിയെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടെന്ന് സുലൈബിഖാത്ത് പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് കാണിച്ച് അല്‍ സബാ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പൊലീസിന് നൽകിയിട്ടുണ്ട്. 

ക്രിമിനല്‍ കുറ്റമായി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ 35 വയസ്സുള്ള തൊഴിലാളിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kuwait crime against child