/kalakaumudi/media/media_files/2026/02/04/111289-2026-02-04-15-19-23.webp)
https://www.arabtimesonline.com/news/kuwait-cracks-down-with-tougher-driving-tests-for-all/
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും പരീക്ഷാ രീതികളുമാണ് നടപ്പിലാക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
വെറുതെ പാർക്കിംഗ് പഠിച്ചത് കൊണ്ടോ അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞത് കൊണ്ടോ ഇനി ലൈസൻസ് ലഭിക്കില്ല. കൃത്യമായ പരിശീലന മണിക്കൂറുകൾ പൂർത്തിയാക്കിയവർക്ക് മാത്രമേ പരീക്ഷയ്ക്ക് ഹാജരാകാൻ അനുമതി നൽകൂ. കുവൈത്തിൽ താമസിക്കുന്നവർക്ക് 20 മണിക്കൂറും, വിദേശത്തുനിന്ന് പുതിയതായി എത്തുന്നവർക്ക് 40 മണിക്കൂറും പരിശീലനം നിർബന്ധമാക്കും.
ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കാൻ 100-ൽ 75 മാർക്ക് എങ്കിലും നേടണം. സീറ്റ് ബെൽറ്റ് ധരിക്കൽ, ട്രാഫിക് സിഗ്നലുകൾ പാലിക്കൽ, കൃത്യമായ പാർക്കിംഗ് തുടങ്ങിയവയ്ക്ക് പ്രത്യേക പോയിന്റുകൾ നൽകും. പുതിയ കേന്ദ്രങ്ങൾ: അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൈടെക് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും. ഇതിനകം തന്നെ ഷുവൈഖിൽ പുതിയ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്.
അബുദാബി മോഡൽ: അബുദാബിയിലെ കർശനമായ ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ കുവൈത്തിലും മാതൃകയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പരീക്ഷയിൽ പരാജയപ്പെടുന്നവർ വീണ്ടും നിശ്ചിത മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ ശേഷം മാത്രമേ അടുത്ത ടെസ്റ്റിന് എത്താവൂ.
പിഴ തുകകളിൽ വലിയ വർദ്ധനവ് വരുത്തിയ പുതിയ ട്രാഫിക് നിയമം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. അമിതവേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ തുടങ്ങിയവയ്ക്ക് കനത്ത പിഴയും തടവും ലഭിക്കും. ഡ്രൈവർമാരുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെ റോഡിലെ അശ്രദ്ധമായ ഡ്രൈവിംഗ് നിയന്ത്രിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
