കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം: സിവിൽ ഏവിയേഷൻ സുരക്ഷാ നടപടികൾ ശക്തമാക്കി

നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലും പരിസരത്തും കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

author-image
Ashraf Kalathode
New Update
download

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ വണ്ണിന് (T1) നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചു. ആക്രമണത്തിൽ അഞ്ച് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലും പരിസരത്തും കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുവൈറ്റ് ന്യൂസ് ഏജൻസി (KUNA) റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടർ:ജിതേഷ് രാജൻ താഴത്ത്, കുവൈറ്റ്

suicide drone attack