/kalakaumudi/media/media_files/2024/11/22/OaXLF417KWRX1Q6sRGFc.jpg)
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായ് വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 9.2 കോടി ജനങ്ങളാണ്. കഴിഞ്ഞ വര്‍ഷം മാത്രം 107 രാജ്യങ്ങളിലേക്ക് 106 വിമാനങ്ങള്‍ ഉപയോഗിച്ച് 4.4 ലക്ഷം വിമാന സര്‍വീസുകളാണ് നടത്തിയത്. യുഎഇ വൈസ്പ്രസിഡന്റും പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ നേട്ടങ്ങള്‍ പങ്കുവച്ചത്.
ഇന്ത്യ,സൗദി അറേബ്യ,യുകെ,പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് ദുബായില്‍ നിന്ന് അധികം വിമാനങ്ങളും പോകുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആദ്യ 15 ദിവസം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത് 43 ലക്ഷം പേരാണ്. ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വര്‍ഷാദ്യത്തിനാണ് ഇത്തവണ വിമാനത്താവളം സാക്ഷ്യം വഹിച്ചത്.