കേരളത്തിലെ പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി കോഴിക്കോട് എത്തുന്നു

അറബികൾക്ക് കപ്പൽ നിർമ്മിച്ചു കൊടുത്തിരുന്ന കേരളത്തിലെ പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായാണ് ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി 2025 ജനുവരി 11 -ന് കോഴിക്കോട് എത്തുന്നത്.

author-image
Rajesh T L
New Update
arab.business

അറബികൾക്ക് കപ്പൽ നിർമ്മിച്ചു കൊടുത്തിരുന്ന കേരളത്തിലെ പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായാണ് ദുബായിലെ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി 2025 ജനുവരി 11 -ന് കോഴിക്കോട് എത്തുന്നത്.ബേപ്പൂർ തുറമുഖവുമായി അൽ മർസൂഖി കുടുംബത്തിന് മൂന്ന് തലമുറകളുടെ വ്യാപാര ബന്ധമുണ്ട്.നിരവധി  കപ്പലുകൾ അൽ മർസൂഖി കുടുംബം ബേപ്പൂരിൽ നിന്നും വാങ്ങിയിട്ടുണ്ട്.ദുബായിലെ അൽ മർസൂഖി കുടുംബത്തിന് കപ്പൽ നിർമ്മിച്ചു കൊടുത്തിരുന്ന ബേപ്പൂർ തുറമുഖത്തെ പ്രമുഖ വ്യവസായികളായിരുന്ന മുതിരപറമ്പ് ഹംസ കോയയും, ഹാജി ബഷീർ കോയയുടെയും കുടുംബാംഗങ്ങളെ സംബന്ധിച്ചു വിവരങ്ങൾ അറിയുവാൻ കൂടിയാണ് ഈ സന്ദർശനം.  

ബാലനായിരിയ്ക്കുമ്പോൾ പിതാവിനൊപ്പം 1986 -ൽ ആദ്യമായി ബേപ്പൂരിൽ എത്തിയ ചരിത്ര സ്‌മരണകളുടെ ചിത്രങ്ങളുമായാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്.തടി കൊണ്ടുളള കപ്പലുകൾ ഉണ്ടാക്കുന്നതിന് പ്രശസ്തമായിരുന്നു കേരളത്തിലെ പുരാതനമായ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം.
ബേപ്പൂരിലെ കപ്പൽ നിര്‍മ്മാണ ശാല തേടി നൂറ്റാണ്ടുകൾക്ക് മുൻപ്  അറബികൾ ഇവിടെ എത്തിയിരുന്നു.വ്യാ‍പാരത്തിനും,മത്സ്യബന്ധനത്തിനുമായാണ് കപ്പലുകൾ അറബികൾ  വാങ്ങിയിരുന്നത്.  

പുരാതന കാലം മുതൽ  ചരിത്രത്തിൽ ഇടം പിടിച്ച തുറമുഖമാണ് ബേപ്പുർ. മത്സ്യബന്ധനത്തിന് പുറമെ വ്യാവസായികാടിസ്ഥാനത്തിലും വളരെ മുൻപന്തിയിലായിരുന്ന ബേപ്പൂരിൽ കപ്പൽ നിർമ്മാണ ശാലയും,കയറ്റുമതി സംവിധാനങ്ങളും ഉണ്ടായിരുന്നു.അറബ് രാഷ്ട്രങ്ങളിൽനിന്നും ദ്വീപുകളിൽ നിന്നും ചരക്ക് കപ്പലുകൾ ഇവിടെ വരികയും പോവുകയും ചെയ്‌തിരുന്നു. അറേബ്യൻ മഹാസമുദ്രത്തിൽ സഞ്ചരിച്ചിരുന്ന ബേപ്പൂർ നിർമ്മിത കപ്പലുകളിലൂടെയാണ് കേരളത്തിലെ സുഗന്ധ വ്യഞ്ജനവിളകൾ (കുരുമുളക്, ഏലം,ഇഞ്ചി, മഞ്ഞൾ, മുളക്,ഗ്രാമ്പു,ജാതിയ്ക്ക, കറുവ, etc.) ലോക വിപണിയിൽ എത്തിയിരുന്നത്.

ഇന്ത്യൻ ട്രൂത്ത് പത്രത്തിൻ്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജനുവരി 12  -ന്  കോഴിക്കോട് മലബാർ പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ  കേരളത്തിൻ്റെ ടൂറിസം മന്ത്രി ശ്രീ. മുഹമ്മദ് റിയാസ്,വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ,ശ്രീ.ടി.പി രാമകൃഷ്ണൻ MLA എന്നിവർക്കൊപ്പം മുഹമ്മദ് അബ്ദുള്ള  മുഹമ്മദ് അൽ മർസൂഖി പങ്കെടുക്കും.കേരളീയ സമൂഹത്തെ ആദരിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്യുന്ന മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി ദുബായിൽ മഹാരാജാ സ്വാതി തിരുനാൾ ഇൻ്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ ആരംഭിയ്ക്കുന്നതിനുള്ള പരിശ്രമത്തിലാണ്.

സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദീപ്ത സ്‌മരണകൾ നിലനിൽക്കുന്ന കുതിരമാളിക കൊട്ടാരത്തിൽ ജനുവരി 14 -ന് രാവിലെ 10.30 am -ന് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ  ഗൗരി പാർവ്വതീഭായി, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവരെ സന്ദർശിയ്ക്കും.തിരുവിതാംകൂർ രാജവംശ കാലയളവിലെ ചരിത്ര സ്മാരകങ്ങളും,കുതിരമാളിക കൊട്ടാരം മ്യൂസിയവും,പാളയം ജുമാമസ്ജിദും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മ്യൂസിയവും സന്ദർശിച്ച ശേഷം ജനുവരി 16  -ന് ദുബായിലേക്ക് മടങ്ങും.  

ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകൾക്കൊപ്പം കേരളത്തിലെ മറൈൻ,ടൂറിസം,വിദ്യാഭ്യാസം മേഖലകളുടെ വാണിജ്യ നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് പഠിയ്ക്കുന്നതിന് വേണ്ടിയുള്ള 5 ദിവസത്തെ കേരള സന്ദർശനം ക്രമീകരിക്കുന്നത് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുളയാണ്.

NB: അൽ മർസൂഖി കുടുംബത്തിന് കപ്പൽ നിർമ്മിച്ചു കൊടുത്തിരുന്ന ബേപ്പൂർ തുറമുഖത്തെ  പ്രമുഖ വ്യവസായികളായിരുന്ന മുതിരപറമ്പു ഹംസ കോയയും, ഹാജി ബഷീർ കോയയുടെയും കുടുംബാംഗങ്ങളെ സംബന്ധിച്ചു വിവരങ്ങൾ അറിയുന്നവർ  ഈ  ഫോൺ നമ്പറിൽ  (Watts App No. 00971 506980613  or 0091 7012703085) അറിയിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.

By Daies Idiculla
Watts App No. 00971 506980613 (UAE)
0091 7012703085 (India)

arab countries businessman beypore kozhikode