നാട്ടിലേക്കുളള വിമാനയാത്രക്കിടെ ഭാര്യയും കുട്ടിയും നോക്കി നിൽക്കെ , പ്രവാസി കുഴഞ്ഞു വീണു മരിച്ചു.

വെങ്ങിലശേരി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിലാണ് (35) മരിച്ചത്. കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരിൽ എമർജൻസി ലാൻഡിങ് നടത്തി അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-08 at 1.31.31 PM

ബഹ്റൈൻ.ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ, തൃശൂർ കുന്നംകുളം വേലൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വെങ്ങിലശേരി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിലാണ് (35) മരിച്ചത്. കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരിൽ എമർജൻസി ലാൻഡിങ് നടത്തി അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

WhatsApp Image 2026-02-08 at 1.31.31 PM (1)


രാവിലെ 8.15ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അഖിൽ. വിമാനം പുറപ്പെട്ട് 2 മണിക്കൂർ കഴിഞ്ഞപ്പേ‍ാഴാണ് അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. മൃതദേഹം   വീട്ടുവളപ്പിൽ സംസ്കരിച്ചു.

റിപ്പോർട്ട്.ശാഫി എം.കെ

gallery collapse