കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി.

മാധ്യമ വാർത്തകളും കുവൈറ്റ് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളും കൃത്യമായി നിരീക്ഷിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എംബസിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും വരും ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾക്കായി എംബസി വെബ്സൈറ്റും സോഷ്യൽ മീഡിയ

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-28 at 4.26.56 PM

കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കർശനമായി പാലിക്കണമെന്നും എല്ലാ സമയത്തും അതീവ ജാഗ്രത പുലർത്തണമെന്നും എംബസി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.


മാധ്യമ വാർത്തകളും കുവൈറ്റ് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളും കൃത്യമായി നിരീക്ഷിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എംബസിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും വരും ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾക്കായി എംബസി വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


എന്തെങ്കിലും സംശയങ്ങളോ സഹായമോ ആവശ്യമുള്ളവർക്ക് community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ, +965 65501946 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ടർ:
ജിതേഷ് രാജൻ താഴത്ത്
കുവൈറ്റ്

indian embassy