എന്റെ കലാലയം പുസ്തക സീരിസിന്റെ രണ്ടാം പതിപ്പ്  പുറത്തിറക്കി

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കലാലയ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് പുറത്തിറക്കിയ എന്റെ കലാലയം സീരിസിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.

author-image
Athira Kalarikkal
New Update
gulf newss

എന്റെ കലാലയം പുസ്തക സീരിസിന്റെ പ്രകാശന ചടങ്ങിനിടെ

ഷാര്‍ജ : ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കലാലയ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് പുറത്തിറക്കിയ എന്റെ കലാലയം സീരിസിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കോളജ് അലുംനെകള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം പരിസ്ഥിതി പ്രവര്‍ത്തകനും, യു എന്‍ പരിസ്ഥിതി വിഭാഗത്തിലെ മുന്‍ ദുരന്തനിവാരണ തലവനുമായ മുരളി തുമ്മാരകുടി നിര്‍വ്വഹിച്ചു.

 മലയാള സാഹിത്യ ചരിത്രത്തില്‍ ഇതാദ്യമായാണ് വിവിധ കോളജുകളില്‍ പഠിച്ചിറങ്ങിയവര്‍ ഒരു കുടക്കീഴില്‍ നിന്നുകൊണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. കൂടാതെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഒരു പുസ്തകശാല തന്നെ തുറക്കാനുള്ള അക്കാഫിന്റെ തീരുമാനവും ഏറെ ശ്ലാഘനീയമാണെന്ന് മുരളി തുമ്മാരകുടി അഭിപ്രായപ്പെട്ടു.

സ്മൃതിലയം (കൃസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍), എന്റെ കായല്‍ കലാലയം (ഡി ബി കോളജ് ശാസ്താംകോട്ട), സ്മാര്‍ത്ഥ (ഫിസാറ്റ് അങ്കമാലി), മഞ്ഞുതുള്ളികള്‍ (ഗവ എഞ്ചിനീയറിംഗ് കോളജ് ഇടുക്കി), ഗുല്‍മോഹര്‍ പൂത്ത കാലം (കെ കെ ടി എം കൊടുങ്ങല്ലൂര്‍), ആ നാലുവര്‍ഷങ്ങള്‍  (മേസ് കോതമംഗലം), പ്രിയ പരിചിത നേരങ്ങള്‍ (എസ് എന്‍ കോളജ് കൊല്ലം),  കാമ്പസ് കിസ്സ (സ്‌കോട്ട തളിപ്പറമ്പ്) , അരമതില്‍ ചിന്തുകള്‍ (ശ്രീകൃഷ്ണകോളജ് ഗുരുവായൂര്‍),ബോധിവൃക്ഷത്തണലില്‍ (സമൂരിയന്‍സ് ഗുരുവായൂരപ്പന്‍ കോളജ് കോഴിക്കോട്) തുടങ്ങിയ പുസ്തകങ്ങളാണ് ഹരിതം ബുക്‌സ് പബ്ലിഷേഴ്‌സ് വഴി ഇത്തവണത്തെ എന്റെ കലാലയം സീരിസ്സില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്. 

അക്കാഫ് അസോസിയേഷന്‍ ഇതാദ്യമായാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കാളിയാകുന്നത്. ഹാള്‍ നമ്പര്‍ 7ല്‍ ദD11 എന്ന പവലിയനില്‍ ആണ്  അക്കാഫ് അസോസിയേഷന്റെ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.

അക്കാഫ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി ജോസഫ്, ജനറല്‍ സെക്രട്ടറി ദീപു എ എസ്, ട്രഷറര്‍ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷൈന്‍ ചന്ദ്രസേനന്‍, മെമ്പര്‍ കോളജ് പ്രതിനിധികള്‍ എന്നിവര്‍ പുസ്തക പ്രകാശന  ചടങ്ങില്‍ സംബന്ധിച്ചു.

 

gulf news sharjah book festival