/kalakaumudi/media/media_files/2026/01/24/621212-2026-01-24-11-25-00.jpg)
കുവൈറ്റ് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും 'കൊച്ചിൻ കാർണിവൽ 2026' ഉം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ മഹിളാവേദിയും ബാലവേദിയും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
അസോസിയേഷൻ പ്രസിഡന്റ് വർഗ്ഗീസ് പോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതം ആശംസിച്ചു. ഇ.ഡി.എയുടെ 2026-ലെ കലണ്ടർ പ്രകാശനം പ്രസിഡന്റ് വർഗ്ഗീസ് പോൾ, ജനറൽ സെക്രട്ടറിക്ക് നൽകി നിർവ്വഹിച്ചു. മഹിളാവേദി വൈസ് ചെയർപേഴ്സൺ ജിസ്സി ജിഷോയ് ആയിരുന്നു ഇവന്റ് കൺവീനർ.
/filters:format(webp)/kalakaumudi/media/media_files/2026/01/24/61958-2026-01-24-11-25-31.jpg)
ട്രഷറർ പ്രിൻസ് ബേബി, ജനറൽ കോർഡിനേറ്റർ പ്രവീൺ മാടശ്ശേരി, രക്ഷാധികാരി ജിനോ എം. കുഞ്ഞ്, അഡ്വൈസറി ബോർഡ് ആക്ടിങ് ചെയർമാൻ ജോബി ഈരാളി, വൈസ് പ്രസിഡന്റ് അജി മത്തായി, മഹിളാവേദി സെക്രട്ടറി ബിന്ദു പ്രിൻസ്, ബാലവേദി സെക്രട്ടറി ഹെലൻ മരിയ ജോബി എന്നിവർ ആശംസകൾ നേർന്നു.
മത്സരവിജയികൾ:
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്മസ് ട്രീ, കരോൾ ഗാന മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.
ക്രിസ്മസ് ട്രീ മത്സരം: ഒന്നാം സമ്മാനം പ്രിൻസ് ബേബി (ഫഹാഹീൽ യൂണിറ്റ്), രണ്ടാം സമ്മാനം ഷിജോ പൈലി (സാൽമിയ യൂണിറ്റ്), മൂന്നാം സമ്മാനം ജിജു പോൾ (ഫഹാഹീൽ യൂണിറ്റ്), ബെന്നി ചെറിയാൻ (അബ്ബാസിയ യൂണിറ്റ്) എന്നിവർ കരസ്ഥമാക്കി.
കരോൾ ഗാനമത്സരം: അബ്ബാസിയ യൂണിറ്റ് ഒന്നാം സ്ഥാനവും, സാൽമിയ യൂണിറ്റ് രണ്ടാം സ്ഥാനവും, ഫഹാഹീൽ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.
ബിന്ദു പ്രിൻസ് (പ്രോഗ്രാം കൺവീനർ), ഷജിനി അജി, ബ്ലെസി ജിപ്സൺ, സോണിയ ജോബി (ജോയിന്റ് കൺവീനർമാർ) എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഗോൾഡൻ കീ ഇൻസ്റ്റിറ്റ്യൂട്ട് മങ്കഫ് അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ ഫ്യൂഷനും, 'സ രി ഗ പ' ടീമിന്റെ ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
യൂണിറ്റ് കൺവീനർമാരായ ജിയോ മത്തായി, പീറ്റർ കെ. മാത്യു, ഫ്രാൻസിസ് ബോൾഗാട്ടി, ജോളി ജോർജ് (അവതാരകൻ) എന്നിവരും സെൻട്രൽ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ഇവന്റ് കൺവീനർ ജിസ്സി ജിഷോയ് നന്ദി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
