ആഗോളതലത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മികവ് വളരും. ഉസ്ബെക്കിസ്ഥാനിൽ തുംബെ ഗ്രൂപ്പ് മെഡിക്കൽ സയൻസസ് കോളേജ് ആരംഭിച്ചു

ആഗോള തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മികവ് വളർത്തുന്നതിനായി ഉസ്ബെക്കിസ്ഥാനിൽ "തുംബെ ഫെർഗാന കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (TFCOMS)" പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിബദ്ധതയും കഴിവുമുള്ള ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളെ സജ്ജരാക്കുന്നതാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം

author-image
Rajesh T L
Updated On
New Update
Medical science

ആഗോള തലത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് വളർത്തുന്നതിനായി ഉസ്ബെക്കിസ്ഥാനിൽ "തുംബെ ഫെർഗാന കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (TFCOMS)" പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുംബെ ഗ്രൂപ്പ്,ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായി (FMIPH) ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഉസ്ബെക്കിസ്ഥാനിൽ ലോകോത്തര മെഡിക്കൽ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സംരംഭമാണിത്.

ആഗോളതലത്തിൽ ഉന്നത നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകി പ്രതിബദ്ധതയും കഴിവുമുള്ള ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളെ സജ്ജരാക്കുന്നതിന് ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായുള്ള തുംബെ ഗ്രൂപ്പിൻ്റെ സഹകരണത്തിലൂടെ കഴിയുമെന്ന് തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു.

അന്താരാഷ്ട്ര അംഗീകൃത മെഡിക്കൽ പ്രോഗ്രാമുകളാണ് ഇതിന്റെ ഭാഗമായി ആരംഭിക്കുന്നത്. ആഗോള മെഡിക്കൽ വിദ്യാഭ്യാസ നിലവാരവുമായി സംയോജിപ്പിച്ച നാല് വർഷത്തെ പാഠ്യപദ്ധതിയാണ് ഗ്രാജ്വേറ്റ് എൻട്രി ഡോക്ടർ ഓഫ് മെഡിസിൻ (എംഡി) പ്രോഗ്രാം. മെഡിക്കൽ സാങ്കേതികവിദ്യകൾ, സജീവമായ പഠന രീതികൾ, ക്ലിനിക്കൽ പരിശീലനം എന്നിവ സമന്വയിപ്പിക്കുന്ന പ്രോഗ്രാമിന് ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാർഗനിർദേശം നൽകുന്നത് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയാണ്.

യുഎഇയിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ (GMU) അക്കാദമിക് അഫിലിയേഷനു കീഴി പ്രവർത്തിക്കുന്ന TFCOMS മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നു. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര അംഗീകൃത പ്രോഗ്രാമുകൾ, വിപുലമായ അദ്ധ്യാപന രീതികൾ, ക്ലിനിക്കൽ പരിശീലനം എന്നിവ സമന്വയിപ്പിച്ചാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. GMU-ൻ്റെ വൈദഗ്ധ്യം, ഗവേഷണ അവസരങ്ങൾ, ആഗോള ശൃംഖല എന്നിവ മികവുറ്റ രീതിയിൽ പ്രയോജനപ്പെടുത്താൻ ഈ സഹകരണം വിദ്യാർത്ഥികളെ സഹായിക്കുന്നു. ബിരുദധാരികൾക്ക് ലോകോത്തര വിദ്യാഭ്യാസവും തൊഴിൽ പിന്തുണയും നൽകുന്നതിനൊപ്പം ആഗോള തലത്തിൽ തന്നെ മികച്ച മെഡിക്കൽ കരിയറിന് അവസരം നൽകുകയും ചെയ്യുന്നു.

എഫ്എംഐപിഎച്ചിൻ്റെ സമ്പന്നമായ വിദ്യാഭ്യാസ പൈതൃകവും തുംബെ ഗ്രൂപ്പിൻ്റെ നൂതന സമീപനവും സംവായിപ്പിച്ചുകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമാനതകളില്ലാത്ത അവസരങ്ങൾ നൽകുന്നതിന് കഴിയുമെന്ന് എഫ്എംഐപിഎച്ചിൻ്റെ റെക്ടർ പ്രൊഫ. സിഡിക്കോവ് അക്മൽ അബ്ദികഖരോവിച്ച് പറഞ്ഞു.

ആഗോളതലത്തിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കൂട്ടത്തെ ആകർഷിക്കാൻ തുംബെ ഫെർഗാന കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (TFCOMS) -ന് കഴിയും. ആധുനിക സൗകര്യങ്ങൾ, പരിചയസമ്പന്നരായ ഫാക്കൽറ്റികൾ, പ്രശ്നാധിഷ്ഠിത പഠനം, ക്ലിനിക്കൽ എക്സ്പോഷർ, സിമുലേഷൻ പരിശീലനം എന്നിവയ്ക്ക് പ്രാധാന്യമുള്ള പാഠ്യപദ്ധതിയും ഒരു മൾട്ടി കൾച്ചറൽ പഠന അന്തരീക്ഷവും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് :https://tfcoms.uz

gulf news gulf medical university