/kalakaumudi/media/media_files/2025/12/28/mun-2025-12-28-18-18-19.jpeg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കൊടും തണുപ്പിലും മരുഭൂമിയിൽ ആടുകളെ മേയ്ച്ചു കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമായി 'ഡെസേർട്ട് കിറ്റ്' പദ്ധതി. 125-ഓളം തൊഴിലാളികൾക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും അവശ്യസാധനങ്ങളും ടീം വെൽഫെയർ വോളന്റിയർമാർ നേരിട്ടെത്തി വിതരണം ചെയ്തു.
മനുഷ്യത്വം കൈവിടാത്ത ഈ സ്നേഹസ്പർശം മരുഭൂമിയിലെ ഏകാന്ത ജീവിതങ്ങൾക്ക് കരുത്തേകുന്നു.
മരുഭൂമിയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ജോലി ചെയ്യുന്ന ആട്ടിടയന്മാർക്ക് കൈത്താങ്ങുമായി എത്തുന്നത് മനുഷ്യത്വമാണ്, പല സംഘടനകളും ഇത്തരം മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന സംരംഭങ്ങൾ ചെയ്യുന്നുണ്ട്. കുവൈത്തിലെ കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ 'ഡെസേർട്ട് കിറ്റ്' വിതരണം തണുപ്പിനെ പ്രതിരോധിക്കാനുള്ള മികച്ച സംരംഭമാണ്, മറ്റ് നിത്യോപയോഗ സാധനങ്ങളും അതോടൊപ്പം നൽകിയിട്ടുണ്ട്.
സന്നദ്ധസേവനം, ടീം വെൽഫെയറിന് കീഴിൽ 16 വാഹനങ്ങളിലായി അമ്പതിലധികം വളണ്ടിയർമാർ മരുഭൂമിയിലെ വിവിധ ഇടങ്ങളിലെത്തി കിറ്റുകൾ കൈമാറി.
മഹ്മൂദ് ഹൈദർ ചാരിറ്റബിൾ, ഗൾഫ് ലാൻഡ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ടീം വെൽഫെയർ ക്യാപ്റ്റൻ ഷംസീർ ഉമർ, വൈസ് ക്യാപ്റ്റന്മാരായ റഷീദ് ഖാൻ, നാസർ മഠപ്പള്ളി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മനുഷ്യസാന്നിധ്യം കുറഞ്ഞ മരുഭൂമികളിൽ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ സഹായം വലിയ ആശ്വാസമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
