/kalakaumudi/media/media_files/2025/12/29/jasina-2025-12-29-17-39-05.jpeg)
ജാസിന
റഫീഖ് അബ്ബാസ് ബഹ്‌റൈൻ
മനാമ: ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി ദാനം ചെയ്ത് ഒരു കൂട്ടം പ്രവാസി വനിതകൾ മാതൃകയാകുന്നു. നീതു സുരേന്ദ്രൻ, ഡെൽന ഡേവിസ്, ജാസിന, കോളിൻ ഉണ്ണിഷാനു, ഡിസ്‌വിൻ ദേവസ്സി എന്നിവരും ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ബിൽഹ വിപിനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ കാരുണ്യപ്രവൃത്തിയിൽ പങ്കാളികളായത്.
/filters:format(webp)/kalakaumudi/media/media_files/2025/12/29/delna-2025-12-29-17-39-49.jpeg)
ഡെൽന ഡേവിസ്
ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന അംഗീകൃത സലൂണിൽ വെച്ചാണ് ഇവർ മുടി കൈമാറിയത്. കീമോതെറാപ്പി ചികിത്സയുടെ ഫലമായി മുടി നഷ്ടപ്പെടുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം.
/filters:format(webp)/kalakaumudi/media/media_files/2025/12/29/neethu-2025-12-29-17-40-42.jpeg)
നീതു സുരേന്ദ്രൻ
നിങ്ങൾക്കും പങ്കാളികളാകാം: കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പുമായി ബന്ധപ്പെടാവുന്നതാണ്. പ്രധാന നിബന്ധനകൾ താഴെ പറയുന്നവയാണ്:
ദൈർഘ്യം: കുറഞ്ഞത് 21 സെന്റിമീറ്റർ നീളമുള്ള മുടിയാണ് നൽകേണ്ടത്.
സൗജന്യ വിതരണം: ഇത്തരത്തിൽ ശേഖരിക്കുന്ന മുടി ഉപയോഗിച്ച് നിർമ്മിക്കുന്ന വിഗുകൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റി രോഗികൾക്ക് തികച്ചും സൗജന്യമായാണ് നൽകുന്നത്.
ബന്ധപ്പെടേണ്ട നമ്പർ: കൂടുതൽ വിവരങ്ങൾക്കും മുടി കൈമാറുന്നതിനുമായി 33750999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രോഗബാധിതർക്ക് ആത്മവിശ്വാസം നൽകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ ആളുകൾ പങ്കുചേരണമെന്ന് കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/12/29/dis-2025-12-29-17-42-02.jpeg)
ഡിസ്‌വിൻ ദേവസ്സി ബിൽഹ വിപിൻ/filters:format(webp)/kalakaumudi/media/media_files/2025/12/29/sus-2025-12-29-17-42-02.jpeg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
