കണ്ണുകൾ - കവിത  - 🟡🟡🟡🟡🟡  സന്തോഷ് മലയാറ്റിൽ

ഒരോ മഴത്തുള്ളിയും നമ്മുടെ സംഗമരഹസ്യങ്ങൾ ഭൂമിയോട് പങ്കുവെയ്ക്കും.  ഉറവ പൊട്ടിയൊഴുകുന്നൊരു അരുവിയിൽ  കാൽപ്പാദംനനച്ചൊരു കാററ് നമുക്കിടയിൽവന്ന്‌ നിശ്ശബ്ദമാകും.  ഒരു പാതിരാക്കാറ്റ് പൂത്തുവിടർന്ന മുല്ലവള്ളിയിലേക്ക് മുടിയഴിച്ചിടും. 

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-06 at 5.30.10 AM

കണ്ണുകൾ

കവിത 
🟡🟡🟡🟡🟡 

സന്തോഷ് മലയാറ്റിൽ

അപൂർണ്ണമായ
ഇരുട്ടിൽ
പെയ്തുതോരാത്ത
ഒരു കറുത്ത മേഘത്തുണ്ടിൽ
നീ ഹൃദയം കൊരുത്തിടണം. 

പെയ്തൊഴിയും മുമ്പ്
എന്റെ 
പ്രണയപ്രവാഹത്താൽ
ഞാനതു നനച്ചിടും. 

ഒരോ മഴത്തുള്ളിയും
നമ്മുടെ സംഗമരഹസ്യങ്ങൾ
ഭൂമിയോട് പങ്കുവെയ്ക്കും. 

ഉറവ പൊട്ടിയൊഴുകുന്നൊരു
അരുവിയിൽ 
കാൽപ്പാദംനനച്ചൊരു കാററ്
നമുക്കിടയിൽവന്ന്‌
നിശ്ശബ്ദമാകും. 

ഒരു പാതിരാക്കാറ്റ്
പൂത്തുവിടർന്ന
മുല്ലവള്ളിയിലേക്ക്
മുടിയഴിച്ചിടും. 

ഹൃദയമാപിനികൾ
ഊർവരതയുടെ
പുതിയ താളപകർച്ചകൾ
കടമെടുക്കും. 

എന്റെ കണ്ണുകൾ,
നിലാവും നക്ഷത്രങ്ങളും
തിരഞ്ഞ രാത്രിയിൽ 
നമ്മൾ അന്യരായിരുന്നില്ല.
അവസാനത്തെസാക്ഷി, നീർ വറ്റിയ
നിൻ്റെ കണ്ണുകളാകട്ടെ..
🟡🟡🟡🟡🟡
കവി: സന്തോഷ് മലയാറ്റിൽ 

തൃശ്ശൂർജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയാണ് കവി.

poem