/kalakaumudi/media/media_files/2026/02/04/8fc8f89d-8627-464e-87d1-d5599ad7858f-2026-02-04-12-27-28.jpg)
മസ്‌കറ്റ്: ഒമാനിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ട്രാഫിക് ഫൈൻ സന്ദേശങ്ങൾ വ്യാപകമാകുന്നതായി റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. പിഴ തുക ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഫോൺ വഴിയോ മെസ്സേജ് വഴിയോ വരുന്ന ആവശ്യങ്ങൾക്കായി ഒടിപി (OTP) നമ്പറുകളോ ബാങ്ക് കാർഡ് വിവരങ്ങളോ കൈമാറരുത്. വ്യാജ സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, സംശയകരമായ സാഹചര്യങ്ങളിൽ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
റിപ്പോർട്ട്: ശാഫി എം.കെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
