അഞ്ചാമത് ലോകകേരള സഭ: പ്രവാസി ശബ്ദത്തിന് കരുത്തേകാൻ കുവൈത്തിൽ നിന്ന് 11 അംഗ സംഘം

ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് കുവൈത്തിൽ നിന്ന് 11 പ്രതിനിധികളെ തെരഞ്ഞെടുത്തു. ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലാണ് ഈ സുപ്രധാന സമ്മേളനം നടക്കുന്നത്.

author-image
Ashraf Kalathode
New Update
kuwaitlokak

കുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും വികസന പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമായി രൂപംകൊണ്ട ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് കുവൈത്തിൽ നിന്ന് 11 പ്രതിനിധികളെ തെരഞ്ഞെടുത്തു. ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലാണ് ഈ സുപ്രധാന സമ്മേളനം നടക്കുന്നത്.

കുവൈത്തിലെ പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രഗത്ഭരാണ് ഇത്തവണ സഭയിൽ അംഗങ്ങളായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ താഴെ പറയുന്നവരാണ്: കലാ കുവൈത്ത് / വനിതാവേദി: ജെ. സജി (മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി), ടി.വി. ഹിക്മത് (കല കുവൈത്ത് ജനറൽ സെക്രട്ടറി), സി.കെ. നൗഷാദ് (സാമൂഹ്യ പ്രവർത്തകൻ), കവിത അനൂപ് (വനിതാവേദി കുവൈത്ത് ജനറൽ സെക്രട്ടറി). കേരള അസോസിയേഷൻ കുവൈത്ത്: മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപറമ്പിൽ. മറ്റ് പ്രമുഖർ: ബാബു ഫ്രാൻസീസ് (ഫിറ കുവൈത്ത്), സത്താർ കുന്നിൽ, മുസ്തഫ ഹംസ, ഷാജി മഠത്തിൽ. ബിസിനസ്/പ്രൊഫഷണൽ വിഭാഗം: സുരേഷ് കെ.പി. (IBPC സെക്രട്ടറി).

പ്രവാസ ലോകത്തെ ആരോഗ്യ ഇൻഷുറൻസ് (NORKA CARE), വിമാന നിരക്ക് വർദ്ധനവ്, വോട്ടവകാശം, പുനരധിവാസം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമിൽ കുവൈത്തിൽ നിന്നുള്ള പ്രതിനിധികൾ പ്രവാസി ക്ഷേമത്തിനായി ശക്തമായ ശബ്ദമുയർത്തുമെന്ന് ഉറപ്പാണ്.

kerala assembly