/kalakaumudi/media/media_files/2026/01/14/download-2-2026-01-14-11-33-08.jpg)
കുവൈത്ത് ന്യൂസ് ഏജൻസി (KUNA) | ജനുവരി 11, 2026
കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ ഏരിയയിൽ പ്രവർത്തിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (GDCI) കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിരവധി പൊലീസുകാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം.
കെട്ടിടത്തിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും കുവൈത്ത് ഫയർ ഫോഴ്സും മെഡിക്കൽ എമർജൻസി വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ചും മറ്റും അസ്വസ്ഥതകൾ അനുഭവപ്പെട്ട പൊലീസുകാരെയും മറ്റ് തൊഴിലാളികളെയും ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചു വരികയാണ്.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോ എന്നും തീപിടുത്തത്തിന് പിന്നിൽ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
