അൽ മദ്രസ്സത്തുൽ ഇസ്ലാമിയയിൽ സൗജന്യ ദന്ത-നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്തിലെ ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ് (IDAK), ഒപ്റ്റിക് പ്ലസ് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ അഷീൽ, ഡോക്ടർ ഷിറാസ്, നിസാർ കെ. റഷീദ് എന്നിവരായിരുന്നു ക്യാമ്പിന്റെ കൺവീനർമാർ.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-07 at 2.38.45 PM

കുവൈത്ത് സിറ്റി: അൽ മദ്രസ്സത്തുൽ ഇസ്ലാമിയ സാൽമിയ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ്സ വിദ്യാർത്ഥികൾക്കായി സൗജന്യ ദന്ത, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹവല്ലിയിലെ മദ്രസ്സയിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

കുവൈത്തിലെ ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ് (IDAK), ഒപ്റ്റിക് പ്ലസ് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ അഷീൽ, ഡോക്ടർ ഷിറാസ്, നിസാർ കെ. റഷീദ് എന്നിവരായിരുന്നു ക്യാമ്പിന്റെ കൺവീനർമാർ. കുട്ടികളിലെ ആരോഗ്യ ശീലങ്ങളെക്കുറിച്ചും കാഴ്ചാ വൈകല്യങ്ങളെക്കുറിച്ചും ഡോക്ടർമാർ ക്ലാസ്സുകൾ നൽകി.

പി.ടി.എ കമ്മിറ്റി പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ, മദ്രസ്സ പ്രിൻസിപ്പാൾ മുഹമ്മദ് ഷിബിലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അഡ്മിൻ റിഷ്ദിൻ അമീർ, ഷിഹാബ് വി.കെ, അബ്ദുൽ റസാഖ്, ഇസ്മായിൽ വി.എം, സത്താർ കെ.കെ, മുഹമ്മദ് ഇക്ബാൽ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഐഡാക്ക്, ഒപ്റ്റിക് പ്ലസ് പ്രതിനിധികൾക്കുള്ള പി.ടി.എ കമ്മിറ്റിയുടെ സ്നേഹോപഹാരം (മെമന്റോ) പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് കൈമാറി. ഹെഡ് ബോയ് അബ്ഷാർ തറയിൽ, ഹെഡ് ഗേൾ ഇസ്മ നജീബ് എന്നിവരുടെ നന്ദി പ്രകടനത്തോടെ ക്യാമ്പ് വിജയകരമായി സമാപിച്ചു.

Dental Diseases eye