പ്രവാസ ജീവിതം പൂർത്തിയാക്കി മടങ്ങുന്നവർക്ക് ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സ് യാത്രയയപ്പ് നൽകി

ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഇടവകാംഗങ്ങൾക്ക് ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സി'ന്റെ ആഭിമുഖ്യത്തിൽ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ യാത്രയയപ്പ് നൽകി

author-image
Ashraf Kalathode
New Update
ttoo

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഇടവകാംഗങ്ങൾക്ക് വൈകാരികമായ യാത്രയയപ്പ് നൽകി. ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സി'ന്റെ ആഭിമുഖ്യത്തിൽ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ഇടവകാംഗങ്ങളായ അച്ചൻകുഞ്ഞ് വി. ജെ, ഭാര്യ ഉഷ അച്ചൻകുഞ്ഞ്, മാണി മാത്യു, ഭാര്യ ജോജി സൂസൻ മാണി എന്നിവർക്കാണ് കൂട്ടായ്മ യാത്രയയപ്പ് നൽകിയത്. ബഹ്‌റൈനിലെ സാമൂഹിക-ആത്മീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഇവരുടെ മടക്കം ഇടവകാംഗങ്ങൾക്ക് വലിയൊരു നഷ്ടമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

ഇടവക വികാരി വെരി റവറന്റ് സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ ചടങ്ങിൽ മുഖ്യസാന്നിധ്യമായിരുന്നു. സഭ മാനേജിങ് കമ്മറ്റി അംഗം ഷാജ് ബാബു, മറ്റ് ഇടവക ഭാരവാഹികൾ എന്നിവർക്കൊപ്പം നൂറോളം ഇടവകാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ദീർഘകാലത്തെ പ്രവാസ ഓർമ്മകൾ പങ്കുവെച്ച ചടങ്ങിൽ യാത്രയാകുന്നവർക്ക് സ്നേഹോപഹാരങ്ങളും കൈമാറി. റഫീഖ് അബ്ബാസ് ബഹ്‌റൈൻ 

farewell