നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സ്മാർട്ട് സാങ്കേതികവിദ്യകളുമായി ഫ്യൂച്ചർ ഇൻ്റഗ്രേറ്റഡ് ടെക്നോളജീസും ടെക്മാർട്ടും

പുതിയ ഉൽപ്പന്നനിരയുമായി ഫ്യൂച്ചർ ഇൻ്റഗ്രേറ്റഡ് ടെക്നോളജീസും ടെക്മാർട്ടും കൈകോർക്കുന്നു. സാൽമിയ മില്ലേനിയം ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് സ്മാർട്ട് ടെക്നോളജി പോർട്ട്ഫോളിയോ ഔദ്യോഗികമായി പുറത്തിറക്കിയത്.

author-image
Ashraf Kalathode
New Update
download

കുവൈറ്റ് സിറ്റി: അത്യാധുനികമായ നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സാധ്യതകൾ ദൈനംദിന ജീവിതത്തിലേക്ക് എത്തിക്കുന്ന പുതിയ ഉൽപ്പന്നനിരയുമായി ഫ്യൂച്ചർ ഇൻ്റഗ്രേറ്റഡ് ടെക്നോളജീസും ടെക്മാർട്ടും കൈകോർക്കുന്നു. സാൽമിയ മില്ലേനിയം ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് സ്മാർട്ട് ടെക്നോളജി പോർട്ട്ഫോളിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. ആധുനിക ശബ്ദസംവിധാനങ്ങൾ, ക്ലീനിംഗ് റോബോട്ടുകൾ, സുരക്ഷാ സജ്ജീകരണങ്ങൾ തുടങ്ങി വീടിനും ഓഫീസിനും അനുയോജ്യമായ വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട് ഇയർ ബഡുകൾ മുതൽ റോബോട്ടിക് ക്ലീനിംഗ് സംവിധാനങ്ങൾ വരെ ഉൾപ്പെടുന്ന ഈ ഉൽപ്പന്നനിര വിപണിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് കമ്പനി പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മേഖലയിലെ പ്രമുഖ റീട്ടെയിൽ വ്യാപാരികളും സാങ്കേതിക വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കളുടെ ജീവിതശൈലി കൂടുതൽ എളുപ്പമുള്ളതാക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന ഇന്നൊവേഷനുകൾക്ക് മുൻഗണന നൽകുമെന്നും പങ്കാളികളായ ഇരു സ്ഥാപനങ്ങളും വ്യക്തമാക്കി. സാങ്കേതിക വിദ്യയിലെ ഈ മാറ്റം കുവൈറ്റിലെ ഡിജിറ്റൽ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

smarterhomes technologies