ഗഫൂർ മൂടാടി പ്രസ് ഫോട്ടോ അവാർഡ് എ. സനേഷിന് സമ്മാനിച്ചു

ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫർ എ. സനേഷിന് സമ്മാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗ വേളയിൽ അദ്ദേഹത്തിന്റെ പത്നി മറിയാമ്മ ഉമ്മൻ കുരി

author-image
Ashraf Kalathode
New Update
Whats-App-Image-2026-01-29-at-1-18-45-PM

തിരുവനന്തപുരം: കേരള പ്രസ് ക്ലബ് കുവൈത്ത് ഏർപ്പെടുത്തിയ രണ്ടാമത് ഗഫൂർ മൂടാടി പ്രസ് ഫോട്ടോ അവാർഡ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫർ എ. സനേഷിന് സമ്മാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗ വേളയിൽ അദ്ദേഹത്തിന്റെ പത്നി മറിയാമ്മ ഉമ്മൻ കുരിശിൽ ചാരിനിൽക്കുന്ന അതിവൈകാരികമായ നിമിഷം ക്യാമറയിൽ പകർത്തിയതിനാണ് പുരസ്കാരം.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എൻ. അളഗപ്പൻ മുഖ്യാതിഥിയായിരുന്നു. 50,001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. എൻ. അളഗപ്പൻ ശില്പവും, മാതൃഭൂമി ന്യൂസ് അവതാരക മാതു സജി പ്രശസ്തി പത്രവും, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ ക്യാഷ് അവാർഡും കൈമാറി.

ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സത്താർ കുന്നിൽ സ്വാഗതമാശംസിച്ചു. ലോക കേരള സഭ അംഗങ്ങളായ ജെ. സജി, മണിക്കുട്ടൻ എടക്കാട്ട്, ഷെരീഫ് കൊളവയൽ എന്നിവർ ആശംസകൾ നേർന്നു. വിനോദ് വലുപ്പറമ്പിൽ, കവിത അനൂപ്, അനൂപ് മങ്ങാട്ട് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

വാർത്താചിത്രങ്ങളിലൂടെ ജീവിതത്തിന്റെ ആഴമേറിയ നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കുവൈത്ത് പ്രസ് ക്ലബ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

astrophotography mode