ഗാന്ധിയൻ ആശയങ്ങൾ തലമുറകൾക്ക് കൈമാറണം; കുവൈറ്റിൽ 'ഗാന്ധിസ്മൃതി' സംഘടിപ്പിച്ചു

വർത്തമാനകാല സാഹചര്യത്തിൽ ഗാന്ധിജിയുടെ ജീവിതവും മരണവും നൽകുന്ന പാഠങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് ചർച്ച ചെയ്യുന്ന വേദിയായി 'ഗാന്ധിസ്മൃതി' മാറി. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഗാന്ധിയൻ കാഴ്ചപ്പാടുകൾ പുനഃസ്ഥാപിക്കേണ്ടതിന്റെ

author-image
Ashraf Kalathode
New Update
04037ca7-e6d7-4a56-8f7f-3266befd0d81

കുവൈറ്റ് സിറ്റി: കാലത്തിന് അതീതമായ ഗാന്ധിയൻ ആശയങ്ങളും നിലപാടുകളും പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഒഐസിസി (OICC) കുവൈറ്റ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി' അനുസ്മരണ ചടങ്ങിലാണ് ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി നേതാക്കൾ ഓർമ്മിപ്പിച്ചത്.

വർത്തമാനകാല സാഹചര്യത്തിൽ ഗാന്ധിജിയുടെ ജീവിതവും മരണവും നൽകുന്ന പാഠങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് ചർച്ച ചെയ്യുന്ന വേദിയായി 'ഗാന്ധിസ്മൃതി' മാറി. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഗാന്ധിയൻ കാഴ്ചപ്പാടുകൾ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം വിലയിരുത്തി. പരിപാടിയുടെ ഭാഗമായി ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

അധ്യക്ഷൻ: ബി.എസ്. പിള്ള (വർക്കിങ് പ്രസിഡന്റ്, ഒഐസിസി കുവൈറ്റ്) ഉദ്ഘാടനം: വർഗീസ് പുതുക്കുളങ്ങര (ഗ്ലോബൽ കമ്മിറ്റി അംഗം), അനുസ്മരണ പ്രമേയം: എം.എ. നിസാം (ജനറൽ സെക്രട്ടറി), സ്വാഗതം: ജലിൻ തൃപ്രയാർ (വൈസ് പ്രസിഡന്റ്), നന്ദി: റെജി കോരുത് (സെക്രട്ടറി).

ചടങ്ങിൽ ജോബിൻ ജോസ്, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഷംസുദിൻ കുക്കു, ഇല്യാസ് പുതുവാച്ചേരി, ജോസഫ് മാത്യു, രാമകൃഷ്ണൻ കല്ലാർ, സുരേന്ദ്രൻ മുങ്ങത്ത്, അക്ബർ വയനാട്, ഇബ്രാഹിം കുട്ടി, ശിവദാസൻ പിലാക്കൽ, ബത്താർ വൈക്കം, അബി പത്തനംതിട്ട, കലേഷ് പിള്ള, ഷോബിൻ സണ്ണി, സുബാഷ് പി നായർ തുടങ്ങിയവർ സംസാരിച്ചു.

mahathma gandhi