ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു.

ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു" - എന്ന ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ്റെ (എഫ്ഐപി) പ്രമേയത്തെ ആസ്പദമാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

author-image
Anagha Rajeev
Updated On
New Update
world pharmasist day

യുഎഇ: ലോക ഫാർമസിസ്റ്റ് ദിനത്തിൻ്റെ വാർഷിക ആഘോഷം, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ  കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ തുംബെ ഫാർമസിയുടെയും, മോഡേൺ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെയും (എംപിസി)  സഹകരണത്തിൽ സംഘടിപ്പിച്ചു.    

"ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു" - എന്ന ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ്റെ (എഫ്ഐപി) പ്രമേയത്തെ ആസ്പദമാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.  പ്രാദേശികമായും ആഗോളമായും ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫാർമസിസ്റ്റുകൾ വഹിക്കുന്ന പങ്ക് ശ്ലാഖനീയമാണ്. ആരോഗ്യ മേഖലയിലെ സേവനങ്ങൾ ഫലപ്രദമാക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ പ്രൊഫഷണലുകളുടെ തുടർ പരിശീലനത്തിന് മുൻഗണന നൽകണമെന്നും ഫാർമസി കോളേജ് ഡീൻ പ്രൊഫസർ മുഹമ്മദ് അൽ ഷോർബാഗി പറഞ്ഞു.

ഒരുമിച്ച് പഠിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ, ആഗോള ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ അർത്ഥവത്തായ മാറ്റം വരുത്തുകയും, സാമൂഹ്യ ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പഠനമാണ്  ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ
നൽകുന്നതെന്ന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ ഹൊസാം ഹംഡി പറഞ്ഞു.  

ഇൻ്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ പ്രസിഡണ്ട് പോൾ സിൻക്ലെയർ,  ലാർസ് അകീ സോഡർലൻഡ് (FIP വൈസ് പ്രസിഡണ്ട്), പ്രൊഫസർ ക്രെയ്ഗ് ഡി കോക്‌സ് (ഫാർമസി പ്രാക്ടീസ് പ്രൊഫസർ, അഡൾട്ട് മെഡിസിൻ വിഭാഗം മേധാവി & ടെക്സസ് ടെക്കിലെ എക്സ്പീരിയൻഷ്യൽ പ്രോഗ്രാമുകളുടെ വൈസ് ചെയർമാൻ) എന്നിവർ  ഫാർമസിസ്റ്റുകളുടെ ആഗോള സ്വാധീനത്തെ കുറിച്ചും ആരോഗ്യ സംരക്ഷണ നേതാക്കളെന്ന നിലയിൽ ഫാർമസി വിദ്യാർത്ഥികളുടെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.  

‘നിങ്ങൾ ഒരു അസാധാരണവും ആകർഷണീയവുമായ വിദ്യാർത്ഥിയാണോ / ഫാർമസിസ്റ്റാണോ?’ - എന്ന വിഷയത്തെ ആസ്‌പദമാക്കി ശ്രദ്ധേയരായ വ്യക്തികളുടെ പന്ത്രണ്ട് പ്രധാന ശീലങ്ങളെ വിവരിക്കുന്ന സംവേദനാത്മക ക്‌ളാസ്സിന്  IVPN-നെറ്റ്‌വർക്ക് സ്ഥാപക പ്രസിഡണ്ട് ഡോ. ഒസാമ തബ്ബാര നേതൃത്വം നൽകി.  

എക്സിക്യൂട്ടീവ് ഹെൽത്ത് കെയർ റോളുകൾ ഏറ്റെടുക്കുന്ന ഫാർമസി പ്രൊഫഷണലുകളുടെ യഥാർത്ഥ ജീവിതത്തെ കുറിച്ചും  നാഷണൽ സെൻ്റർ ഫോർ കാൻസർ കെയർ & റിസർച്ചിലെ ഫാർമസി ഡിപ്പാർട്ട്‌മെൻ്റ്   ഡയറക്ടറും ISPOR ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡൻ്റുമായ ഡോ. അനസ് ഹമദ് വിശദീകരിച്ചു.

ആഗോള ആരോഗ്യ നവീകരണത്തിൽ നേതൃത്വം നൽകാൻ ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുകയും,  ആരോഗ്യ സംരക്ഷണത്തിൽ പുരോഗതി കൈവരിക്കുവാൻ  ഫാർമസിസ്റ്റുകളുടെ  കഴിവുകൾ പ്രയോജനപ്പെടുത്തണമെന്ന്  ക്ലിനിക്കൽ ഫാർമസിസ്റ്റും ഇൻ്റർനാഷണൽ റിലേഷൻസ് കമ്മിറ്റി ഓഫ് ഹാർട്ട് ഫെയിലർ സൊസൈറ്റി ഓഫ് അമേരിക്കയുടെ (HFSA) പ്രതിനിധിയുമായ ഡോ. സയീദ് നബിൽ വിശദീകരിച്ചു.

മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ നേതൃനിരയിൽ എത്തുന്നതിനും വിജയം കൈവരിയ്ക്കുന്നതിനും ആവിശ്യമായ പരിശീലനങ്ങളെ കുറിച്ചു മോഡേൺ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ (എംപിസി) പേഷ്യൻ്റ് ആൻഡ് കസ്റ്റമർ മാനേജ്‌മെൻ്റ് ഡയറക്ടർ ഡോ. സമീർ മഹ്മൂദും, തബൂക്ക് ഫാർമസ്യൂട്ടിക്കൽസിലെ പ്രൊഡക്‌ട് മാനേജർമാരായ ഡോ. അൽബ്രയും ഡോ. ഹംസയും വിശദീകരിച്ചു. അഞ്ഞൂറിലധികം വിദ്യാർത്ഥികളും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

World Pharmacist Day.