ഭാവഗായകന് അക്കാഫിന്റെ  ബാഷ്പ്പാഞ്ജലി

കഴിഞ്ഞ ദിവസം അക്കാഫ് ഓഡിറ്റോറിയത്തില്‍ നടന്ന 'മഞ്ഞലയില്‍ ജയേട്ടന്‍' എന്ന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അന്തരിച്ച ഗായകന്‍ ജയചന്ദ്രന് പ്രിയപ്പെട്ട ശ്രീ ശബരീശാ ദീനദയാലാ എന്ന ഭക്തിഗാനത്തോടെയായിരുന്നു ആരംഭം.

author-image
Athira Kalarikkal
New Update
must gulf news

 അക്കാഫ്മ്യൂസിക് ക്ലബ് സംഘടിപ്പിച്ച ഗായകന്‍ ജയചന്ദ്രന്റെ അനുസ്മരണ പരിപാടിയില്‍ നിന്ന് 

ദുബായ്: ഭാവഗായകന്‍ പാടി അനശ്വരമാക്കിയ പാട്ടുകള്‍കോര്‍ത്തെടുത്ത് ആദരാഞ്ജലിഅര്‍പ്പിച്ച് അക്കാഫ്മ്യൂസിക് ക്ലബ്. കഴിഞ്ഞ ദിവസം അക്കാഫ് ഓഡിറ്റോറിയത്തില്‍ നടന്ന 'മഞ്ഞലയില്‍ ജയേട്ടന്‍' എന്ന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അന്തരിച്ച ഗായകന്‍ ജയചന്ദ്രന് പ്രിയപ്പെട്ട ശ്രീ ശബരീശാ ദീനദയാലാ എന്ന ഭക്തിഗാനത്തോടെയായിരുന്നു ആരംഭം. പിന്നീട് ഒന്നിനി ശ്രുതിതാഴ്ത്തി, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, രാസാത്തി ഉന്നൈ, ശരദിന്ദുമലര്‍ദീപനാളം, മലയാളഭാഷതന്‍ മാദകഭംഗി തുടങ്ങി വിവിധകാലങ്ങളില്‍ ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ പാട്ടുകള്‍ വിവിധ കോളജ് അലുംനി ഗായകര്‍ അവതരിപ്പിച്ചു. അക്കാഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ ഓരോ ഗാനങ്ങളെയും പരിചയപ്പെടുത്തി. അക്കാഫ് മ്യൂസിക് ക്ലബ് കണ്‍വീനര്‍ ഡോ: ജെറോ വര്‍ഗീസ് സ്വാഗതം പറഞ്ഞു. അക്കാഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷൈന്‍ ചന്ദ്രസേനന്‍ മുഖ്യപ്രഭാഷണം നടത്തി. മ്യൂസിക് ക്ലബ് ജോയിന്റ് കണ്‍വീനര്‍ ജിതിന്‍ അരവിന്ദാക്ഷന്‍ നന്ദി പ്രകാശിപ്പിച്ചു.

 

 

dubai gulf news