ഗുരുവിൻ്റെ ദിവ്യമായ ചിന്തകൾ വിദേശത്തും പുത്തൻ തലമുറയിലേക്കും പകർന്നു നല്കുന്ന ഗുരു വിചാരധാരയുടെ പ്രവൃത്തികൾ മാതൃകാപരമെന്ന് രാജ്യസഭാ എം.പി. അഡ്വ. ജെബി മേത്തർ അഭിപ്രായപ്പെട്ടു. ഗുരു വിചാരധാര ഷാർജയിൽ സംഘടിപ്പിച്ച ഗുരു ജയന്തി പൊന്നോണം 2024 ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.ഗുരു മുന്നോട്ട് വച്ച കാലാതീതമായ മനുഷ്യനന്മയുടെ, സമത്വത്തിൻ്റെ വിളംബരമാണ് നമ്മുടെ ഓണമെന്നും മലയാളികൾ മാത്രമല്ല ലോകം തന്നെ അത് ഏറ്റെടുത്ത് ആഘോഷിക്കുകയാണെന്ന് പ്രമുഖ വ്യവസായിയും ഗുരു വിചാരധാര രക്ഷാധികാരിയുമായ മുരളീധരപ്പണിക്കരും അഭിപ്രായപ്പെട്ടു.
പ്രസിഡൻ്റ് പി.ജി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും ഏ.വി.എം ഗ്രൂപ്പ് എം.ഡി.യുമായ ഡോ: ഏ.വി.അനൂപ് ,മേജർ ഒമർ അൽ സുബൈർ അൽ മർസൂഖി,ശ്യാം പ്രഭു,, ഷൈലാ ദേവ്, വിഭു രഘുവരൻ എന്നിവർ സംസാരിച്ചു.. ജനറൽ കൺവീനർ ഷാജി ശ്രീധരൻ ഓണസന്ദേശം നല്കി. സെക്രട്ടറി ഒ പി.വിശ്വംഭരൻ സ്വാഗതവും പ്രഭാകരൻ പയ്യന്നൂർ, കൃതജ്ഞതയും പറഞ്ഞു.ആലുവാ അദ്യൈതാ ശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ രാവിലെ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു.
ഗുരു വിചാര ഏർപ്പെടുത്തിയ വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ഗുരുദേവ അവാർഡുകൾ വിതരണം ചെയ്തു.മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഏ.പി.സദാനന്ദനും മികച്ച സംരംഭകനുള്ള അവാർഡ് സചിൻ നടരാജനും യുവ വ്യവസായകനുള്ള അവാർഡ് സചിൻ നാഥിനും നല്കി. മാധ്യമ രംഗത്തു നിന്നും എൽവിസ് ചുമ്മാർ, (ജയ്ഹിന്ദ് ടി.വി. )സുരേഷ് വെള്ളിമറ്റം, (മാതൃഭൂമി)അനൂപ് കീച്ചേരി (ദിൽസേ എഫ്.എം, ) എന്നിവരും , സാഹിത്യ അവാർഡ് കവി ബിനു മനോഹറും , സംഗീത പ്രതിഭാ പുരസ്ക്കാരം ഡോ. ഭഗവതി രവിയും ഏറ്റുവാങ്ങി.
അത്തപ്പൂക്കളം, ജയന്തി ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ട്, തിരുവാതിര, പുലികളി, നാടൻ പാട്ടുകൾ, ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, കവിതാ ആലാപനം, എന്നീ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരിന്നു..
കഴിഞ്ഞ വർഷം വിവിധ മൽസര പരീക്ഷകളിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സി..പി.മോഹൻ,ദിവ്യാ മണി, വിജയകുമാർ , വിനു വിശ്വനാഥ്,സുരേഷ് വേങ്ങോട് ,വിജയകുമാർ ഇരിങ്ങാലക്കുട, ആകാശ് പണിക്കർ,ഷിബു ചെമ്പകം, ചന്ദ്രബാബു, ശൈലേഷ് കുമാർ, രാജ് ദേവ്, സഞ്ജു,വന്ദനാ മോഹൻ, ലളിതാ വിശ്വംഭരൻ, അഡ്വ.മഞ്ജു ഷാജി, ഗായത്രി രംഗൻ, മഞ്ജു വിനോദ്, രാഗിണി മുരളീധരൻ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.