ദുബായ്: കാഞ്ഞങ്ങാട് നെഹ്രു കോളജ് അലുമ്‌ന (നാസ്‌ക) യു എ ഇ ചാപ്റ്റര്‍ ഇരുപതാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഞ്ഞൂറിലധികം വരുന്ന നെഹ്രു കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് നാസ്‌ക. 2004 ലാണ് നാസ്‌ക യു എ ഇ ചാപ്റ്റര്‍ രൂപീകരിച്ചത്.
ദുബായ് വുമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നസ്‌കോത്സവം 24 എന്ന പേരിട്ട ഇരുപതാം വാര്‍ഷികാഘോഷം, കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ.കെ.വി മുരളി ഉദ്ഘാടനം ചെയ്തു. അക്കാഫ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ടി ജോസഫ്, ഗണേഷ് മങ്കത്തില്‍, പ്രവീണ്‍ കമലാക്ഷന്‍, ഷാക്കിറ മുനീര്‍, എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ് സുകുമാരന്‍ മാണിക്കോത്ത് പ്രിന്‍സിപ്പാളെ ഉപഹാരം നല്‍കി ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ എ വി ചന്ദ്രന്‍ സ്വാഗതവും, സെക്രട്ടറി അര്‍ഷാദ് കീക്കാന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കാറ്റാടിക്കാലം എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാസന്ധ്യയും സീ കേരളം സരിഗമപ പരിപാടിയിലൂടെ ശ്രദ്ധേയരായ യുവ ഗായകര്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ കണ്‍സര്‍ട്ടും അരങ്ങേറി. പ്രസീന്‍ ഒ കെ, മനോജ് മടിക്കൈ, റാണി കെ നമ്പ്യാര്‍, ഗിരീഷ് മിങ്ങോത്ത്, സുജിത്ത് പലേരി, ഷീബ മണികണ്ഠന്‍, സനേഷ് പി പി , രാജേഷ് വടക്കേരത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.