സെന്റ്  ഡയനീഷ്യസ് പള്ളിയില്‍ മര്‍ത്ത മറിയം സ്മൃതി സംഘടിപ്പിച്ചു

അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജം യു.എ.ഇ സോണിന്റെ ആഭിമുഖ്യത്തില്‍ സെന്റ്  ഡയനീഷ്യസ് പള്ളിയില്‍ 'മര്‍ത്ത മറിയം സ്മൃതി' സംഘടിപ്പിച്ചു.

author-image
Athira Kalarikkal
New Update
gulf news

അല്‍-ഐന്‍ : അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജം യു.എ.ഇ സോണിന്റെ ആഭിമുഖ്യത്തില്‍ സെന്റ്  ഡയനീഷ്യസ് പള്ളിയില്‍ 'മര്‍ത്ത മറിയം സ്മൃതി' സംഘടിപ്പിച്ചു. സോണല്‍ പ്രസിഡന്റ് ഫാദര്‍ ജാക്സണ്‍ എം. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍: മാത്യു വര്‍ഗീസ്, ഫാദര്‍: യല്‍ദോ എം. പോള്‍, ഫാദര്‍: ഗീവര്‍ഗീസ് മാത്യു, സോണല്‍ സെക്രട്ടറി സുജ ഷാജി, ജേക്കബ് ഏബ്രഹാം, വര്‍ഗീസ് കെ ചെറിയാന്‍, മിനു അജയ്, മീന രാജു എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ഷാജി ജോര്‍ജ്, ലീന അജു എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. യു.എ.ഇ ലെ വിവിധ എമിറേറ്റുകളിലെ യൂണിറ്റുകളില്‍ നിന്നെത്തിയ അംഗങ്ങളുടെ  വിവിധ കലാപരിപാടികളും പ്രോഗ്രാമിനോടനുബന്ധിച്ചു നടന്നു.  

 

gulf news