ഗുരു വിചാരധാരയുടെ 2025-ലെ ഗുരുദേവ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ 7-ന് ഷാര്‍ജയില്‍ പുരസ്‌കാരദാനച്ചടങ്ങ്

അതിവിപുലമായ ഓണാഘോഷത്തില്‍ അത്തപ്പൂളവും ഓണസദ്യയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും പൊതുസമ്മേളനവും പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ വിധുപ്രതാപും രമ്യാ നമ്പീശനും നയിക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോയും ഉള്‍പ്പെടെ ഏറെ മനോഹരമായി ആഘോഷിക്കപ്പെടുകയാണ്.

author-image
Biju
New Update
award

ദുബായ് : യു.എ.ഇ.യിലെ പ്രമുഖ ശ്രീനാരായണീയ പ്രസ്ഥാനമായ ഗുരു വിചാരധാരയുടെ 2025-ലെ ഗുരുദേവ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യും, ബിസിനസ് എക്‌സലന്‍സി അവാര്‍ഡിന് സലോമി ഗ്രൂപ്പ് ഫൗണ്ടര്‍ നൗഷാദ് റഹ്‌മാനും തിരഞ്ഞെടുക്കപ്പെട്ടു. യുവ സംരംഭകനുള്ള അവാര്‍ഡ് റോയല്‍ ഗ്രൂപ്പിന്റെ സുലിന്‍ സുഗതനും, യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഓറിയോണ്‍ ഗ്രൂപ്പിന്റെ കരണ്‍ ശ്യാമിനും ലഭിക്കും. വനിത സംരംഭകയ്ക്കുള്ള അവാര്‍ഡ് ഗോള്‍ഡന്‍ വേ ഇലക്ട്രിക്കല്‍സിന്റെ ഡീജ സച്ചിനും, സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ് അല്‍റൗദാ ഗ്രൂപ്പിന്റെ എ.കെ. ബുഖാരിക്കും സമ്മാനിക്കും .

മാധ്യമ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് മാധ്യമത്തിന്റെ സാലിഹ് ടി.എം., മനോരമ ന്യൂസിന്റെ പ്രമദ് ബി. കുട്ടി, മാതൃഭൂമിയുടെ ഈ.ടി. പ്രകാശ് എന്നിവര്‍ ഗുരുദേവ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹരായി.

പുരസ്‌കാരദാനച്ചടങ്ങ് സെപ്റ്റംബര്‍ 7-ന് (ഞായറാഴ്ച) ഷാര്‍ജ ലുലു സെന്‍ട്രല്‍ മാളില്‍ വച്ച് നടക്കുന്ന ഗുരുജയന്തി പൊന്നോണം എന്ന അതിബൃഹത്തായ ഓണാഘോഷ പരിപാടിയില്‍ വച്ച് നടക്കുമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി  അറിയിച്ചു.

പി.ജി. രാജേന്ദ്രന്‍, ഓ.പി. വിശ്വംഭരന്‍, പ്രഭാകരന്‍ പയ്യന്നൂര്‍, ശ്യാം പി. പ്രഭു, ബിനു മനോഹരന്‍ ഷാജി ശ്രീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട പുരസ്‌കാര കമ്മറ്റിയാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

അതിവിപുലമായ ഓണാഘോഷത്തില്‍ അത്തപ്പൂളവും  ഓണസദ്യയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും പൊതുസമ്മേളനവും പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ വിധുപ്രതാപും രമ്യാ നമ്പീശനും നയിക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോയും ഉള്‍പ്പെടെ ഏറെ മനോഹരമായി ആഘോഷിക്കപ്പെടുകയാണ്.