ഹജ്ജിന് തുടക്കം; തീര്‍ഥാടകര്‍ മിനായിലേക്ക്

തീര്‍ഥാടകര്‍ നാളെ വൈകിട്ടോടെ മിനായിലേക്കു നീങ്ങിത്തുടങ്ങും

author-image
Sneha SB
New Update
HAJJ

മക്ക : ബുധനാഴ്ച (ദുല്‍ഹജ് 8) മിനായിലെ കൂടാരങ്ങളില്‍ മുഴുവന്‍ ഹജ് തീര്‍ഥാടകരും താമസിക്കുന്നതോടെ (രാപാര്‍ക്കല്‍)  ഹജ് കര്‍മങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
തീര്‍ഥാടകര്‍ നാളെ വൈകിട്ടോടെ മിനായിലേക്കു നീങ്ങിത്തുടങ്ങും. നാളെ രാത്രിയോടെ തന്നെ എല്ലാവരെയും കൂടാരങ്ങളിലെത്തിക്കാനായി ഓരോ രാജ്യത്തിനും നിശ്ചിത സമയത്ത് ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബുധനാഴ്ച മിനായില്‍ കൂടാരത്തില്‍ പ്രാര്‍ഥനകളുമായി കഴിയുന്ന തീര്‍ഥാടകര്‍ വ്യാഴാഴ്ച്ച നടക്കുന്ന അറഫ സംഗമത്തിനായി മനസ്സും ശരീരവും സജ്ജമാക്കും.അറഫ പ്രഭാഷണം മലയാളം ഉള്‍പ്പെടെ 34 ഭാഷകളില്‍ കേള്‍ക്കാം. കഴിഞ്ഞ വര്‍ഷം 20 ഭാഷകളിലായിരുന്നു. മനാറത്ത് അല്‍ ഹറമൈന്‍ പ്ലാറ്റ് ഫോം വഴിയാണ് തല്‍സമയ വിവര്‍ത്തനം. ഇതില്‍ ലഭ്യമാകുന്നക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭാഷ തിരഞ്ഞെടുത്താല്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും അറഫ പ്രഭാഷണം കേള്‍ക്കാം.ഇന്ത്യന്‍ തീര്‍ഥാടകരില്‍ 60,000 പേരുടെ മിന-അറഫ-മു സ്ദലിഫ യാത്ര മശാഇര്‍ മെട്രോയിലാകും. ശേഷിച്ചവരെ ബസില്‍ കൊണ്ടുപോകും.ഓരോ രാജ്യങ്ങളില്‍നിന്നും നിശ്ചിത ശതമാനം പേര്‍ക്കാണ് മെട്രോ സൗകര്യം ലഭിക്കുക.

 

Hajj