/kalakaumudi/media/media_files/2025/07/14/health-award-2025-07-14-15-00-32.jpeg)
ദുബായ്, ജൂലൈ 14, 2025 ഹെല്‍ത്ത് മാഗസിന്‍ തുമ്പൈ മീഡിയയുമായി ചേര്‍ന്ന് യുഎഇയിലെ മുന്‍നിര ആരോഗ്യ അംഗീകൃത വേദിയായ ആരോഗ്യ അവാര്‍ഡുകള്‍ 2025 നു നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. 15 യുഎഇ പൗരന്മാരെയും, 46 മറ്റ് വിഭാഗങ്ങളിലെ പ്രമുഖരെയും 2025 ഒക്ടോബര്‍ 9-ന് രാവിലെ 11 മണിക്ക് ദുബായിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.
ആരോഗ്യ മേഖലയില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുന്നതിനുള്ള ഏറ്റവും വലിയ വേദി ആണിത്. ആരോഗ്യ സേവനം, ശസ്ത്രക്രിയാ നേട്ടങ്ങള്‍, വെല്‍നെസ് നവോത്ഥാനം, പരിചരണ മേഖല, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങി 46 വിഭാഗങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിച്ചവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നു.ഇതാദ്യമായാണ് 15 എമിറാത്തി ആരോഗ്യ വിദഗ്ധര്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുന്നത്. , അതിലൂടെ യുഎഇയിലെ ആരോഗ്യ മേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രവര്‍ത്തനം നടത്തിയ പ്രതിഭകളെയാണ് ആദരിയ്ക്കുന്നതെന്ന് തുമ്പൈ മീഡിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിഗ്‌നേഷ് എസ്. ഉനട്കത് അഭിപ്രായപ്പെട്ടു:- 'ഇത് ഈ മേഖലയില്‍ ഏറ്റവും വലിയ ആരോഗ്യ അവാര്‍ഡ് വേദിയാണെന്ന് സംശയമില്ല. അതിന്റെ വ്യാപ്തിയും, തിരിച്ചറിവും, പ്രതാപവും ഇത്രയധികം ആകുന്നതില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ തന്നെ അപൂര്‍വ്വമാണ്.'
നിങ്ങളുടെ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍:
. സന്ദര്‍ശിക്കുക: https://www.healthmagazine.ae/awards/
. നിങ്ങള്‍ നല്‍കിയ സംഭാവനയ്ക്ക് അനുയോജ്യമായ വിഭാഗം തിരഞ്ഞെടുക്കുക
. നിങ്ങളുടെ നേട്ടങ്ങള്‍, സ്വാധീനം, ആരോഗ്യ മേഖലയിലേക്ക് നിങ്ങള്‍ നല്‍കിയ സംഭാവന എന്നിവ വിശദമായി ഉള്‍പ്പെടുത്തി സമര്‍പ്പിക്കുക.
നാമനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20, 2025.സമര്‍പ്പിച്ച ഓരോ നാമനിര്‍ദേശവും സീനിയര്‍ ആരോഗ്യ വിദഗ്ധര്‍, അക്കാദമിഷ്യന്മാര്‍, വ്യവസായ നേതാക്കള്‍ എന്നിവരടങ്ങിയ സ്വതന്ത്ര ജ്യൂറി പാനല്‍ മൂല്യനിര്‍ണയം നടത്തും. ജേതാക്കളെ പ്രഖ്യാപിക്കുന്നത് ഒക്ടോബര്‍ 9-ന് വേദിയിലാണ്.നാമനിര്‍ദേശം സമര്‍പ്പിക്കുന്നത് കൃത്യമായി അംഗീകാരം തേടുന്നതിന് മാത്രം അല്ല ആരോഗ്യരംഗത്തെ മികച്ച പ്രതിഭകളുടെ സംഭാവനകളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ്.