യുഎഇ: സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രൈം ഹെൽത്ത്, ക്ലെമെൻസോ മെഡിക്കൽ സെൻ്റർ ഹോസ്പിറ്റൽ, ഓർക്കിഡ് റിപ്രൊഡക്റ്റീവ് ആൻഡ് ആൻഡ്രോളജി സർവീസസ്, തുംബൈ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, തുംബൈ ഫാർമസി, എംപിസി ഹെൽത്ത്കെയർ എന്നിവയുമായി സഹകരിച്ച് ഹെൽത്ത് മാഗസിൻ ഗ്രാൻഡ് ഹയാറ്റിൽ "ബിയോണ്ട് പിങ്ക്" പ്രോഗ്രാം സംഘടിപ്പിച്ചു.
സ്തനാർബുദം, ഹൃദയാരോഗ്യം, ഗൈനക്കോളജിക്കൽ ക്ഷേമം, മാനസികാരോഗ്യം, പോഷകാഹാരം എന്നിവയുൾപ്പെടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ യു.എ.ഇയിൽ ലഭ്യമായ വെൽനസ്, ചികിത്സകൾ സംബന്ധിച്ച അറിവുകളും അനുഭവങ്ങളും പങ്കിടുന്നതിന് സഹായകരമായ ചർച്ചകൾ പ്രോഗ്രാമിനിനോടനുബന്ധിച്ചു നടന്നു.
ബോളിവുഡ് നടനും മനുഷ്യസ്‌നേഹിയുമായ വിവേക് ഒബ്‌റോയ് മുഖ്യ പ്രഭാഷണം നടത്തി.സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങൾ വ്യക്തിഗത ആശങ്കകൾക്കപ്പുറം കുടുംബങ്ങളെയും സമൂഹങ്ങളെയും എങ്ങനെ വ്യാപിക്കുന്നതിനെ കുറിച്ചും, സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുമ്പോൾ, അത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും വിവേക് ഒബ്‌റോയ് വിശദീകരിച്ചു. ഓങ്കോളജിസ്റ്റുകൾ, ഗൈനക്കോളജിസ്റ്റുകൾ, കാർഡിയാക് സ്പെഷ്യലിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ദർ എന്നിവരുൾപ്പെടുന്ന ആരോഗ്യപരിചരണ വിദഗ്ധരുടെ വിജ്ഞാനപ്രദമായ പാനൽ ചർച്ചകൾ നടന്നു.
'എംപവറിംഗ് വിമൻസ് ഹെൽത്ത്: എർലി ഡിറ്റക്ഷൻ & പ്രിവൻ്റീവ് കെയർ' - എന്ന വിഷയത്തെ കുറിച്ച് നടന്ന പാനൽ ചർച്ചയിൽ ഡോ. അരുൺ കരൺവാൾ ( മെഡിക്കൽ ഓങ്കോളജിസ്റ്റ്, പ്രൈം ഹോസ്പിറ്റൽ), ഡോ. പൂർണിമ ഗൊൻഡേൻ സ്വീറ്റ്മാൻ (കൺസൾട്ടൻ്റ് ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ്, ക്ലെമെൻസോ ഹോസ്പിറ്റൽ), ഡോ.യാസിർ പർവൈസ് (ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ക്ലെമെൻസോ ഹോസ്പിറ്റൽ), ഡോ. പാർത്ഥ ദാസ് (ഡെപ്യൂട്ടി ഡയറക്ടർ, ഓർക്കിഡ് ഫെർട്ടിലിറ്റി ക്ലിനിക്ക്) എന്നിവർ നേതൃത്വം നൽകി. “സ്ത്രീകളുടെ ആരോഗ്യത്തെ സമഗ്രമായി അഭിസംബോധന ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും, സ്ത്രീകളെ ശാക്തീകരിയ്‌ക്കേണ്ടത് സമൂഹത്തിൻ്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഡോ. പാർത്ഥ ദാസ് പറഞ്ഞു.
“സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തണമെന്നും,കുടുംബത്തിൽ കാൻസർ ബാധിച്ചവർ ചെറുപ്പം മുതലേ പ്രതിരോധ പരിശോധനയ്ക്ക് വിധേയരാകണമെന്നും, വൻകുടൽ കാൻസറിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകൾക്ക് സ്ത്രീകൾ വിധേയരാകണമെന്നും ഡോ. അരുൺ കരൺവാൾ പറഞ്ഞു.
സിഗ്നിഫിക്കൻസ് ഓഫ് മെൻ്റൽ വെൽനസ്, ന്യൂട്രീഷൻ & പേഴ്സണൽ ജേർണി ഓഫ് റിക്കവറി’ - എന്ന വിഷയത്തെ കുറിച്ച് നടന്ന പാനൽ ചർച്ചയിൽ ഡോ. അദ്നാൻ അഹമ്മദിസാദ് ( സൈക്യാട്രിസ്റ്റ്, തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ), ഡോ. അദ്നാൻ അഹമ്മദിസാദ്, നൂർ അൽ മഹ്മൂദ് (പ്രൈം ഹോസ്പിറ്റൽ), മിസ്. തെൽമ സൂസാനോ, മിസ്. ജീൻലിൻ ജാർഡർ എന്നിവർ നേതൃത്വം നൽകി
ആഗോളതലത്തിൽ സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു അഭിപ്രായപ്രകടനം നടത്തി, ക്ലെമെൻസോ മെഡിക്കൽ സെൻ്ററിലെ ബോർഡ് ഡയറക്ടർ ശ്രീകുമാർ ബ്രഹ്മാനന്ദ്, ദുബായ് ഇൻവെസ്റ്റ്‌മെൻ്റിലെ ഇൻവെസ്റ്റ്‌മെൻ്റ് ഡയറക്ടർ, ഇന്ത്യൻ ബിസിനസ് ആൻ്റ് പ്രൊഫഷണൽ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ദുബായ് ക്ലെമെൻസൗ മെഡിക്കൽ സെൻ്റർ ഹോസ്പിറ്റൽ ബോർഡ് അംഗം. , അഭിപ്രായപ്പെട്ടു,
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിൽ അമ്പരപ്പിക്കുന്ന പിന്നോക്കാവസ്ഥ ഉണ്ടായിട്ടുണ്ട്. ആരോഗ്യം എന്നത് രോഗങ്ങളുടെ അഭാവം മാത്രമല്ല; ഇത് പൂർണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിൻ്റെ അവസ്ഥയായി ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നു. സ്ത്രീകൾ പലപ്പോഴും ഒന്നിലധികം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. വീടും കരിയറും സന്തുലിതമാക്കുമ്പോൾ സ്ത്രീകളുടെ സമ്മർദ്ദം വർദ്ധിക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, സ്തനാർബുദത്തിനപ്പുറം ചിന്തിക്കുകയും സ്ത്രീകൾക്ക് അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുകയും സ്വയം പരിചരണത്തിന് മുൻഗണന നൽകുകയും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകൾക്ക് നല്ല മാനസികാരോഗ്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പാനൽ ചർച്ചയിൽ ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
BNW ഡവലപ്‌മെൻ്റ്‌സ്, മൈ ഗോവിന്ദാസ്, സ്‌പ്ലാഷ്, സോളിറ്റാരിയോ, മിസിസ് കുസും ദത്ത, തുംബെ ഗ്രൂപ്പ്, ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യൻ്റ്‌സ്, പിങ്ക് കാരവൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ബിയോണ്ട് പിങ്ക്" പ്രോഗ്രാം സംഘടിപ്പിച്ചത്.