/kalakaumudi/media/media_files/2026/02/11/what-2026-02-11-13-32-00.jpeg)
ദുബായ്: യുഎഇയിൽ ഇന്ന് രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (DXB), അൽ മക്തും ഇൻ്റർനാഷണൽ എയർപോർട്ട് (DWC) എന്നിവിടങ്ങളിലെ സർവീസുകളെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്. മോശം കാലാവസ്ഥയെത്തുടർന്ന് ആകെ 12 വിമാനങ്ങൾ റദ്ദാക്കിയതായും, ദുബായിലേക്ക് ഇറങ്ങേണ്ടിയിരുന്ന 23 വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും എയർപോർട്ട് വക്താവ് അറിയിച്ചു.
ഫ്ലൈദുബായിയുടെ (flydubai) ദമാം, തായിഫ്, ജിബൂട്ടി, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ദൂരക്കാഴ്ച (Visibility) 1000 മീറ്ററിലും താഴെയായതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് ദുബായ് എയർപോർട്ട് അധികൃതർ അഭ്യർത്ഥിച്ചു. റിപ്പോർട്ട് -ശാഫി എം.കെ
കടപ്പാട് -ഗൾഫ് ന്യൂസ് ,ഖലീജ് ടൈംസ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
