/kalakaumudi/media/media_files/2026/02/26/download-3-2026-02-26-14-37-34.jpg)
കുവൈത്ത് സിറ്റി: രാജ്യത്തെ പക്ഷി ചന്തയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കൃഷി, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് റായ് മേഖലയിലെ പക്ഷി ചന്തയിൽ പരിശോധന നടത്തിയത്.
/filters:format(webp)/kalakaumudi/media/media_files/2026/02/26/download-2-2026-02-26-14-38-14.jpg)
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും വിൽപനയ്ക്ക് വെച്ചിരിക്കുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ആരോഗ്യസ്ഥിതിയും സംഘം വിലയിരുത്തി. ചില കടകളിൽ നിയമവിരുദ്ധമായി പക്ഷികളെ പാർപ്പിച്ചിരിക്കുന്നതായും ലൈസൻസ് നിബന്ധനകൾ ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തി.
/filters:format(webp)/kalakaumudi/media/media_files/2026/02/26/download-1-2026-02-26-14-38-35.jpg)
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ വിൽപന നടക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനാരോഗ്യവും പരിസ്ഥിതി നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
