ഗൾഫ് മെഡിക്കൽ സർവ്വകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ അജ്മാൻ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പങ്കെടുത്തു

അജ്‌മാൻ തുംബെ മെഡിസിറ്റിയിൽ നടന്ന ഗൾഫ് മെഡിക്കൽ സർവ്വകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ അജ്മാൻ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പങ്കെടുത്തു.

author-image
Rajesh T L
New Update
gulf

Ajman, November 28, 2024:

അജ്‌മാൻ തുംബെ മെഡിസിറ്റിയിൽ നടന്ന ഗൾഫ് മെഡിക്കൽ സർവ്വകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ അജ്മാൻ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പങ്കെടുത്തു.

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ മുന്നേറ്റങ്ങൾക്കനുസരണമായി പ്രവർത്തിയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുഎഇ ഭരണാധികാരികൾ നൽകുന്ന പ്രോത്സാഹനം ശ്ലാഖനീയമാണെന്നും, രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സേവനവും നിക്ഷേപവും  പ്രശംസാർഹമാണെന്നും അജ്മാൻ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.  

തൻ്റെ പിതാവും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ ശക്തമായ പിന്തുണയും  പ്രോത്സാഹനവുമാണ്  ചുരുങ്ങിയ സമയത്തിനുള്ളിൽ ഗൾഫ് മെഡിക്കൽ സർവ്വകലാശാല ഉന്നത വിദ്യാഭ്യാസ മേഖലയിൽ മഹത്തായ സ്ഥാനം നേടിയതെന്ന് അദ്ദേഹം പറഞ്ഞു.  ഗൾഫ് മെഡിക്കൽ സർവകലാശാലയിൽ നിന്ന് നേടിയ അറിവ് പ്രൊഫഷണൽ കരിയറിൽ ബിരുദധാരികൾ പ്രയോജനപ്പെടുത്തണമെന്നും, എമിറാത്തി ബിരുദധാരികൾ രാജ്യത്തിൻ്റെ അഭിമാനത്തിൻ്റെയും പ്രചോദനത്തിൻ്റെയും സ്രോതസ്സായി പ്രവർത്തിയ്ക്കണമെന്നും അജ്മാൻ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.  

ഗൾഫ് മെഡിക്കൽ സർവ്വകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ 561 വിദ്യാർഥികൾ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. ഇതോടെ ഗൾഫ് മെഡിക്കൽ സർവ്വകലാശാലയിലെ  പൂർവ്വ വിദ്യാർത്ഥികളുടെ എണ്ണം 4,124 ആയി. ഈ വർഷത്തെ ബിരുദധാരികളിൽ 207 പേർ മെഡിസിൻ കോളേജിൽ നിന്നും, 78 പേർ ദന്തൽ കോളേജിൽ നിന്നും, 47 പേർ ഫാർമസി കോളേജിൽ നിന്നും, 151 പേർ ഹെൽത്ത് സയൻസസിൽ നിന്നും, 151 പേർ നഴ്സിംഗ് കോളേജിൽ നിന്നും, 50 പേർ തുംബെ കോളേജ് ഓഫ് മാനേജ്‌മെൻ്റിൽ നിന്നും ആണ്. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘടന 102 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു.

തുംബൈ ഗ്രൂപ്പ്  സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീൻ, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയോട് നന്ദിയും കടപ്പാടും അറിയിച്ചു. യുഎഇ -യുടെ ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണ മേഖലയുടെ വളർച്ചയ്ക്ക് നിസ്തുല്യമായ സംഭാവന നൽകുന്ന ഗൾഫ് മെഡിക്കൽ സർവ്വകലാശാല 27-ാം പ്രവർത്തന വർഷത്തിലേക്ക് പ്രവേശിയ്ക്കുകയാണെന്നും, 102 -ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിയ്ക്കുന്ന ആഗോള തലത്തിലെ മികച്ച സ്ഥാപനമായി മാറുന്നതിൽ ചാൻസലറുടെ നേതൃത്വത്തിലുള്ള അക്കാദമിക് ടീമിൻ്റെ സംഭാവനകൾ അഭിനന്ദനാർഹമാണെന്ന് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു. തുംബെ അക്കാദമിക് ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ലബോറട്ടറികൾ എന്നിവയുടെ ശൃംഖല 11 ദശലക്ഷം രോഗികൾക്ക് ചികിത്സാ സൗകര്യങ്ങൾ നൽകുകയും, യുഎഇയുടെ ആരോഗ്യ സംരക്ഷണ മേഖലയുടെ വളർച്ചയ്ക്ക്  മികവ് പുലർത്തുന്ന സ്ഥാപനമാകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ബിരുദധാരികൾക്ക് അഭിനന്ദനവും ജിഎംയുവിൻ്റെ പിന്തുണയും ഗൾഫ് മെഡിക്കൽ സർവ്വകലാശാല ചാൻസലർ പ്രൊഫ. ഹൊസാം ഹംദി അറിയിച്ചു. ബിരുദധാരികളുടെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം, കരിയറിൽ ഉടനീളം ഗൾഫ് മെഡിക്കൽ സർവ്വകലാശാല പകർന്നു നൽകിയ മൂല്യങ്ങൾ: സഹാനുഭൂതി, പരോപകാരത, സമഗ്രത, സത്യസന്ധത, ടീം വർക്ക്, ദൈവത്തോടുള്ള ബഹുമാനം എന്നിവ ശ്രദ്ധിയ്ക്കണമെന്നും, സർവ്വകലാശാലയും, ആശുപത്രികളും ബിരുദധാരികൾക്ക് പരിശീലനത്തിലും റിക്രൂട്ട്‌മെൻ്റിലും മുൻഗണന നൽകുമെന്നും ചാൻസലർ പ്രൊഫ. ഹൊസാം ഹംദി പറഞ്ഞു.  

യുഎഇയിൽ ഏറ്റവും കൂടുതൽ ആരോഗ്യ പ്രൊഫഷണൽ പ്രോഗ്രാമുകളുള്ള സ്ഥാപനമായ ഗൾഫ് മെഡിക്കൽ സർവ്വകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, റസിഡൻസി തലങ്ങളിൽ 35 പ്രോഗ്രാമുകളുണ്ടെന്ന് ചാൻസലർ അറിയിച്ചു. ആഗോള ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചു പ്രവർത്തിയ്ക്കുകയും, അന്താരാഷ്ട്ര  പ്രശസ്ത ജേണലുകളിൽ സർവ്വകലാശാലയിൽ നിന്നും  നിരവധി ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ചാൻസലർ പറഞ്ഞു.  

1998-ൽ യുഎഇയിലെ അജ്മാനിൽ സ്ഥാപിതമായ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) ഗൾഫ് മേഖലയിലെ മെഡിക്കൽ, ഹെൽത്ത് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാണ്. മെഡിസിൻ, ദന്തൽ, ഫാർമസി, നഴ്സിംഗ്, ഫിസിയോതെറാപ്പി, മെഡിക്കൽ ലബോറട്ടറി സയൻസസ്, അനസ്തേഷ്യ & സർജിക്കൽ ടെക്നോളജി, മെഡിക്കൽ ഇമേജിംഗ് സയൻസസ്, ഹെൽത്ത് കെയർ മാനേജ്മെൻ്റ് എന്നിവയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ നിലവിലുണ്ട്. തുംബെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിസിഷൻ മെഡിസിൻ, തുംബെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ ഹെൽത്ത്, തുംബെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് വർക്ക്ഫോഴ്‌സ് ഡെവലപ്‌മെൻ്റ്  തുടങ്ങിയ സ്ഥാപനങ്ങൾ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.  

GMU-ൻ്റെ പ്രോഗ്രാമുകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ളതും ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരമുള്ളതുമാണ്. അഫിലിയേറ്റഡ് ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയുടെ ശൃംഖലയോടുകൂടിയ പ്രായോഗിക പരിശീലനത്തിൽ യൂണിവേഴ്സിറ്റിക്ക് ശക്തമായ ശ്രദ്ധയുണ്ട്, വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകുന്നു. ഇതിൻ്റെ പ്രധാന കാമ്പസ് 25 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു, കൂടാതെ ലബോറട്ടറികൾ, സിമുലേഷൻ സെൻ്ററുകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുന്നു, ഇത് വിദ്യാർത്ഥികൾക്ക് മികച്ച പഠനാനുഭവം പ്രദാനം ചെയ്യുന്നു.  

ദുബായ് ആസ്ഥാനമായുള്ള ആഗോള കൂട്ടായ്മയായ തുംബൈ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിൽ അജ്മാനിലെ തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, മൾട്ടി സ്‌പെഷ്യാലിറ്റി ഡേകെയർ സെൻ്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഡയഗ്‌നോസ്റ്റിക് ലാബുകൾ എന്നിവയുൾപ്പെടെ ഗ്രൂപ്പിൻ്റെ വിപുലമായ അക്കാദമിക് ആശുപത്രികളുടെ ശൃംഖലയുണ്ട്. ഈ അത്യാധുനിക സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലന അവസരങ്ങൾ നൽകുന്നു. വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളുടെ അനുഭവവും പ്രൊഫഷണൽ വൈദഗ്ധ്യവും നിമിത്തം മിഡിൽ ഈസ്റ്റിലെ മികവാർന്ന സ്വകാര്യ അക്കാദമിക് ആരോഗ്യ സ്ഥാപനമായി ഗൾഫ് മെഡിക്കൽ സർവ്വകലാശാല അറിയപ്പെടുന്നു.

ajman gulf gulf news