ഹൊറേക്ക കുവൈറ്റ് 2026  - ഇന്റർനാഷണൽ വിമൻസ് ഗ്രൂപ്പ് സന്ദർശനം

'ഹൊറേക്ക' (HORECA) 14-ാം പതിപ്പിന് മിഷ്‌റഫിലെ ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്സിൽ പ്രൗഢമായ തുടർച്ച. പ്രദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ഇന്റർനാഷണൽ വിമൻസ് ഗ്രൂപ്പ് (IWG) പ്രതിനിധി സംഘം മേള സന്ദർശിച്ചു.

author-image
Ashraf Kalathode
New Update
563e3

The Times

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി പ്രദർശനമായ 'ഹൊറേക്ക' (HORECA) 14-ാം പതിപ്പിന് മിഷ്‌റഫിലെ ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്സിൽ പ്രൗഢമായ തുടർച്ച. പ്രദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ഇന്റർനാഷണൽ വിമൻസ് ഗ്രൂപ്പ് (IWG) പ്രതിനിധി സംഘം മേള സന്ദർശിച്ചു.

7bbc7

ജോർജിയൻ അംബാസഡറുടെ പത്നിയും ഐ.ഡബ്ല്യു.ജി പ്രസിഡന്റുമായ മാരിക കൊച്ലാമാസാഷ്‌വിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച പ്രദർശന നഗരിയിലെത്തിയത്. ഹൊറേക്ക സ്ഥാപക ജുമാന ദമ്മൂസ് സലാമെ, കുവൈറ്റ് ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എ. നജിയ, നബീല അൽ അഞ്ചാരി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. നൂറിലധികം അന്താരാഷ്ട്ര കമ്പനികൾ അണിനിരന്ന സ്റ്റാളുകൾ സന്ദർശിച്ച സംഘം, ഹോസ്പിറ്റാലിറ്റി രംഗത്തെ നൂതന മാറ്റങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

30dc

കണ്ണഞ്ചിപ്പിക്കുന്ന മത്സരങ്ങൾ പ്രദർശനത്തിന്റെ പ്രധാന ആകർഷണമായ 'സലൂൺ കലിനയർ' (Salon Culinaire) പാചക മത്സരങ്ങൾ ഐ.ഡബ്ല്യു.ജി സംഘം വീക്ഷിച്ചു. അന്താരാഷ്ട്ര വിധികർത്താക്കളുടെ സാന്നിധ്യത്തിൽ ഇരുന്നൂറിലധികം പ്രമുഖ ഷെഫുമാരാണ് മാറ്റുരയ്ക്കുന്നത്. പാചക മത്സരങ്ങൾക്ക് പുറമെ ബാരിസ്റ്റ, ക്രിയേറ്റീവ് മോക്ടെയിൽ, ബെഡ് മേക്കിംഗ് മത്സരങ്ങൾ എന്നിവയിലെ പ്രൊഫഷണലിസത്തെ പ്രതിനിധി സംഘം പ്രത്യേകം അഭിനന്ദിച്ചു.

08a763

അൽഷായ ഗ്രൂപ്പിന് മെഡൽ തിളക്കം മേളയിലെ പാചക മത്സരങ്ങളിൽ കുവൈറ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽഷായ ഗണ്യമായ നേട്ടം കൈവരിച്ചു. അൽഷായയിൽ നിന്നുള്ള 39 ഷെഫുമാർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തതിൽ 10 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ ഗ്രൂപ്പ് കരസ്ഥമാക്കി.

000-7

കുവൈറ്റിലെ ടൂറിസം, പാചക മേഖലകളുടെ വളർച്ചയിൽ ഹൊറേക്ക വഹിക്കുന്ന പങ്കിനെ ഐ.ഡബ്ല്യു.ജി പ്രസിഡന്റ് മാരിക കൊച്ലാമാസാഷ്‌വിലി പ്രശംസിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ഇത്തരം പ്രദർശനങ്ങൾ കുവൈറ്റിന്റെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ കരുത്തേകുമെന്ന് അവർ കൂട്ടിച്ചേർത്തു.

international womens day