ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ ; കുവൈത്തിന് മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ സജീവവും ശക്തവുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ചില പ്രദേശങ്ങളില്‍ കാഴ്ച പരിധി 1.000 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കും.

author-image
Sneha SB
New Update
DUST STORM

കുവൈത്ത് : കുവൈത്തില്‍ ഈ ആഴ്ച ചൂടും പൊടിയുമുളള കാലാവസ്ഥ ആയിരിക്കുമെന്നും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉപരിതല ന്യൂനമര്‍ദം കാരണം ഈ ആഴ്ച പൊടിയും ചൂടും ഉളള കാലാവസ്ഥ ആയിരിക്കുമെന്നും ശക്തമായ കാറ്റ് ഉണ്ടായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി അറിയിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ സജീവവും ശക്തവുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ചില പ്രദേശങ്ങളില്‍ കാഴ്ച പരിധി 1.000 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കും.കാറ്റിന്റെ വേഗത മണിക്കൂറില്‍ 20 മുതല്‍ 65 വരെയാകും .പകല്‍ സമയത്തെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസിനും 42ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകാന്‍ സാധ്യതയുണ്ട്.രാത്രിയിലും ചൂട് തുടരും 27 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ചൂട്.രാത്രിയല്‍ 20 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.കടല്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്.

kuwait warning Dust storm