കുവൈറ്റിൽ ഇനി വീട് രേഖകളും ഡിജിറ്റൽ; 'സഹേൽ' ആപ്പിൽ പുതിയ സേവനം ലഭ്യമായി തുടങ്ങി

കുവൈറ്റ് ക്രെഡിറ്റ് ബാങ്ക്, പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ, കുവൈറ്റ് മുൻസിപ്പാലിറ്റി, നീതിന്യായ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സർക്കാർ സേവനങ്ങളെ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ ഏകീകൃത സർക്കാർ ആപ്പായ 'സഹേൽ'

author-image
Ashraf Kalathode
New Update
109694

തിയതി: 25/01/2026 കടപ്പാട്: അറബ് ടൈംസ് (Arab Times)

കുവൈറ്റ് സിറ്റി: സർക്കാർ സേവനങ്ങളെ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ ഏകീകൃത സർക്കാർ ആപ്പായ 'സഹേൽ' (Sahel) വഴി വീട് ഉടമസ്ഥാവകാശ രേഖകൾ (Home Ownership Document) വിതരണം ചെയ്യാൻ തുടങ്ങി. പേപ്പർ രഹിത ഭരണസംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് ഈ പുതിയ മാറ്റത്തെ സർക്കാർ വിലയിരുത്തുന്നത്.

കുവൈറ്റ് ക്രെഡിറ്റ് ബാങ്ക്, പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ, കുവൈറ്റ് മുൻസിപ്പാലിറ്റി, നീതിന്യായ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആവശ്യമായ യോഗ്യതകൾ പൂർത്തിയായാൽ അപേക്ഷ സമർപ്പിക്കാതെ തന്നെ സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി നടപടികൾ ആരംഭിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.

കരാർ ഒപ്പിടുന്നതിന് മാത്രമായി സർക്കാർ ഓഫീസിൽ നേരിട്ടെത്തേണ്ടി വരുമെന്നും ബാക്കി എല്ലാ നടപടികളും സ്മാർട്ട് ഫോൺ വഴിയുള്ള നോട്ടിഫിക്കേഷനുകളിലൂടെ പൂർത്തിയാക്കാൻ സാധിക്കുമെന്നും സഹേൽ ആപ്പ് വക്താവ് യൂസഫ് കാസിം അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനും അനാവശ്യമായ പേപ്പർ ജോലികൾ ഒഴിവാക്കുന്നതിനുമാണ് ഇതിലൂടെ മുൻഗണന നൽകുന്നത്. മുൻപ് പലതവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി പൂർത്തിയാക്കിയിരുന്ന നടപടിക്രമങ്ങൾ ഇനിമുതൽ ഒരു വിരൽത്തുമ്പിൽ ലഭ്യമാകും. വൈദ്യുതി ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ ഈ നടപടികൾ സ്വയമേവ തുടങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിയതി: 25/01/2026 കടപ്പാട്: അറബ് ടൈംസ് (Arab Times)

house