ആംബുലൻസിനും ഫയർഫോഴ്‌സിനും വഴിമാറിയില്ലെങ്കിൽ പണികിട്ടും; കുവൈറ്റിൽ മൂന്ന് മാസം തടവും വൻ പിഴയും

സൈറൺ മുഴങ്ങുന്നത് കേട്ടാൽ വാഹനങ്ങളുടെ വേഗത കുറച്ച് റോഡിന്റെ വലതുവശത്തേക്ക് മാറി വഴി നൽകണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. പോലീസ് പട്രോളിംഗ് വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക അകമ്പടി വാഹനങ്ങൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്.

author-image
Ashraf Kalathode
New Update
112119

https://www.arabtimesonline.com/news/jail-term-kd-300-fine-for-obstructing-emergency-vehicles-in-kuwait/

കുവൈറ്റ് സിറ്റി: റോഡുകളിൽ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽകിയില്ലെങ്കിൽ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. സൈറൺ മുഴക്കി വരുന്ന അടിയന്തര വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നവർക്ക് മൂന്ന് മാസം വരെ തടവോ 150 മുതൽ 300 കുവൈറ്റ് ദിനാർ വരെ പിഴയോ ശിക്ഷയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.

സൈറൺ മുഴങ്ങുന്നത് കേട്ടാൽ വാഹനങ്ങളുടെ വേഗത കുറച്ച് റോഡിന്റെ വലതുവശത്തേക്ക് മാറി വഴി നൽകണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. പോലീസ് പട്രോളിംഗ് വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക അകമ്പടി വാഹനങ്ങൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. കൂടാതെ, എമർജൻസി വാഹനങ്ങളെ പിന്തുടർന്ന് ട്രാഫിക് മറികടക്കാൻ ശ്രമിക്കുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ജീവകാരുണ്യപരമായ ഉത്തരവാദിത്തം എന്നതിലുപരി, നിയമപരമായ ബാധ്യത കൂടിയാണ് അടിയന്തര വാഹനങ്ങൾക്ക് വഴി നൽകുക എന്നത്. അപകടസ്ഥലങ്ങളിലും ആശുപത്രികളിലും ഇത്തരം വാഹനങ്ങൾ കൃത്യസമയത്ത് എത്തുന്നത് ഉറപ്പാക്കാൻ എല്ലാ ഡ്രൈവർമാരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ambulance