/kalakaumudi/media/media_files/2026/02/25/114737-2026-02-25-11-27-33.webp)
https://www.arabtimesonline.com/news/now-declare-cash-over-kd-3000-via-sahel-app-to-kuwait-customs/
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിക്കുന്നവരും പുറത്തേക്ക് പോകുന്നവരും 3000 കുവൈത്തി ദീനാറിൽ കൂടുതൽ മൂല്യമുള്ള പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കൈവശം വെക്കുന്നുണ്ടെങ്കിൽ അത് നിർബന്ധമായും വെളിപ്പെടുത്തണമെന്ന് കുവൈത്ത് കസ്റ്റംസ് അറിയിച്ചു. ഇതിനായി സഹേൽ ആപ്പ് വഴി ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി കവാടങ്ങളിലും എത്തുന്നതിന് മുൻപ് തന്നെ യാത്രക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പണം, സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനുമാണ് കസ്റ്റംസ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ ഡിജിറ്റൽ സംവിധാനം വരുന്നതോടെ യാത്രാ നടപടികൾ കൂടുതൽ എളുപ്പമാകുമെന്നും കസ്റ്റംസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
