/kalakaumudi/media/media_files/2026/02/16/whatsapp-2026-02-16-21-21-44.jpeg)
തിരുവനന്തപുരം: ചാക്ക ഐ.എച്ച്.ആർ.ഡി. ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. എംപ്ലോയീസ് സഹകരണ സംഘം (ക്ലിപ്തം നം. 4423) ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2026 മുതൽ 2031 വരെയുള്ള അഞ്ചുവർഷ കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയാണ് ചുമതലയേൽക്കുന്നത്.
പ്രസിഡന്റായി സ. പി. എ. സാബു (എറണാകുളം), വൈസ് പ്രസിഡന്റായി സ. ബിന്ദു കെ.എസ് (തിരുവനന്തപുരം), സെക്രട്ടറിയായി സ. പ്രമീള (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. സംഘത്തിന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനും ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ സമിതി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭരണസമിതി അംഗങ്ങൾ: തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭരണസമിതി അംഗങ്ങൾ താഴെ പറയുന്നവരാണ്:
സ. കെ. ബിജു മോൻ (കണ്ണൂർ)
സ. ജിജൊ വർഗ്ഗീസ് (എറണാകുളം)
സ. രേണു കെ.കെ. (കൊല്ലം)
സ. ഇർഷാദ് അലി (എറണാകുളം)
സ. ഷാലുമോൻ പി.എസ്. (പാലക്കാട്)
സ. Dr. ഷാനു എൻ. (തിരുവനന്തപുരം)
സ. നിതിൻ (തിരുവനന്തപുരം)
സംഘത്തിന്റെ സുഗമമായ പ്രവർത്തനത്തിനും ജീവനക്കാരുടെ ഐക്യത്തിനും ഈ വിജയം കരുത്തുപകരുമെന്ന് ഇടതുപക്ഷ പാനൽ പ്രതിനിധികൾ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
