/kalakaumudi/media/media_files/2026/02/14/whatsa-2026-02-14-18-21-27.jpeg)
ശുവൈഖ് തീരത്ത് വിസ്മയമൊരുക്കി 'ഹലാ ക്യാൻവാസ്'; നിറക്കൂട്ടുകളാൽ സംവദിച്ച് രാജ്യാന്തര കലാകാരന്മാർ
കുവൈറ്റ് സിറ്റി: പ്രവാസി ലോകത്തെ കലാസ്വാദകർക്ക് നവ്യാനുഭവമായി ഇൻറർനാഷണൽ ആർട്ടിസ്റ്റ്സ് സ്പെയ്സ് കുവൈറ്റ് (InASK) സംഘടിപ്പിച്ച 'ഹലാ ക്യാൻവാസ് സീസൺ 2' ശ്രദ്ധേയമായി. ശുവൈഖ് ബീച്ച് പാർക്കിൽ നടന്ന സംഗമത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാൽപ്പതോളം കലാകാരന്മാർ അണിനിരന്നു. പ്രകൃതിഭംഗിയും കലയും ഒത്തുചേർന്ന വേദിയിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരുന്നു പ്രദർശനവും ലൈവ് പെയിന്റിംഗും നടന്നത്.
ബീച്ചിൽ വിശ്രമിക്കാനെത്തിയ സന്ദർശകർക്ക് ചിത്രരചനയുടെയും ക്യാരിക്കേച്ചറുകളുടെയും തത്സമയ കാഴ്ചകൾ വേറിട്ട അനുഭവമായി. ആർട്ടിസ്റ്റുകളുടെ ചിത്രപ്രദർശനം കാണുന്നതിനും അവരോട് കലയെക്കുറിച്ച് സംവദിക്കുന്നതിനും നിരവധിപ്പേർ എത്തിച്ചേർന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/14/whatsa-2026-02-14-18-24-46.jpeg)
ഇനാസ്ക് പ്രസിഡൻറ് സുനിൽ കുളനടയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി ശ്രീകുമാർവല്ലന സ്വാഗതവും പ്രശസ്ത സാമൂഹിക പ്രവർത്തകനും ചിത്രകാരനുമായ ശ്രീ മുനാവർ മുഹമ്മദ് ഉദ്ഘാടനവും നിർവഹിച്ചു.വൈസ് പ്രസിഡൻറ് മുംതാസ് , ജോയിൻ്റ് സെക്രട്ടറി ബിനു വടശ്ശേരിക്കര, ജോയിൻ്റ് ട്രഷറർജെസ്നി ഷമീർഎന്നിവർ0 ആശംസകൾ നേർന്നു.
ആർട്ടിസ്റ്റുകൾ ആയ സുനിൽ പൂക്കോട് ,ഷാജി കോന്നി ,നിമിഷ അബ്ദുൽ കരീം ,സന അബ്രാഹിം ,ഫാത്തിമ ( ഇറാൻ)ശാലിനി (ഗുജറാത്ത്)ഖുശ്ബു (മഹാരാഷ്ട്ര)നൂർജ (ഈജിപ്ത്)രവീന്ദ്രൻ നെടിയങ്ങ,ജെറിൻ എബ്രഹാം ,അവിനേഷ് ബാബു, സീനിയർ ആർട്ടിസ്റ്റ് ഉത്തമൻ കുമാരൻ എന്നിവരും മറ്റു പ്രമുഖരായ ആർട്ടിസ്റ്റുകളും പങ്കെടുത്തു.ട്രഷറർ ശിവകുമാർ നന്ദി രേഖപ്പെടുത്തി.
ഇനാസ്കിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 27ന് സംഘടിപ്പിക്കുന്ന വിന്റർ സ്കെച്ച് ഡ്രോയിങ് കോമ്പറ്റീഷൻ ഇനാസ്ക് മെമ്പേഴ്സിന് വേണ്ടിയുള്ള എക്സിബിഷന്റെയും ഫ്ലെയർ പ്രകാശനംമുഖ്യാതിഥി മുനാവർ മുഹമ്മദ് നിർവഹിച്ചു.
ഹലാ ക്യാൻവാസ് സീസൺ 2 ഇനാസ്കിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ അധ്യായമായി മാറുകയും ഒരേ ക്യാൻവാസിൽ കലയും സൗഹൃദവും നിറയുകയും ചെയ്തത് പ്രവാസി ലോകത്തെ കലാസ്വാദകർക്ക് നവ്യാനുഭവവുമായി.
റിപ്പോർട്ടർ:ജിതേഷ് രാജൻ താഴത്ത് കുവൈറ്റ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
