ഇന്ത്യൻ ഇസ്ലാഹി സെൻ്റർ കുവൈത്ത്: 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വിശുദ്ധ ഖുർആനിൻ്റെയും തിരുസുന്നത്തുകളുടെയും യഥാർത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാനും, വൈജ്ഞാനികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന് താങ്ങാവാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.

author-image
Ashraf Kalathode
New Update
IIC

കുവൈത്ത് സിറ്റി: സേവനത്തിൻ്റെയും പ്രബോധനത്തിൻ്റെയും പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ (IIC) കുവൈത്തിന്റെ 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വിശുദ്ധ ഖുർആനിൻ്റെയും തിരുസുന്നത്തുകളുടെയും യഥാർത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാനും, വൈജ്ഞാനികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന് താങ്ങാവാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി. പ്രധാന ഭാരവാഹികൾ: അബ്ദുൽ അസീസ് സലഫി പ്രസിഡന്റ് യൂനുസ് സലിം ജനറൽ സെക്രെട്ടറി സാദ് പുളിക്കൽ ഫിനാൻസ് അബൂബക്കർ സിദ്ദീഖ് മദനി വൈസ് പ്രസിഡണ്ട്     

പ്രവാസി സമൂഹത്തിനിടയിൽ ധാർമ്മിക ബോധവൽക്കരണം ശക്തമാക്കുന്നതിനൊപ്പം, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകും. കുവൈത്തിലെ എല്ലാ ഗുണകാംക്ഷികളുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

box office